Latest NewsKeralaNews

യു.ഡി.എഫ് സ്ഥാനാർത്ഥി വീണ.എസ്. നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ സംഭവം; പ്രാദേശിക നേതാവിനെ പുറത്താക്കി കോൺഗ്രസ്

തിരുവനന്തപുരം : വട്ടിയൂർകാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാവിനെതിരെ നടപടി. കുറവൻകോണം മണ്ഡലം ട്രഷററായ ബാലുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.

Read Also: ഇത് സുൽഫീക്കർ അലി; സോഷ്യൽ മീഡിയയിൽ വൈറലായ പ്രധാനമന്ത്രിയോടൊപ്പമുള്ള ചിത്രത്തിന് പിന്നിലെ കഥ ഇതാണ്

ഡിസിസി പ്രസിഡന്റ് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാലുവിനെതിരെ പോലീസിൽ പരാതിയും നൽകിയിരുന്നു.

രണ്ടു ജില്ലാ ഭാരവാഹികൾ വിവരങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ഡിസിസി നിർദ്ദേശം നൽകിയിരുന്നത്. വ്യാഴാഴ്ച്ചയായിരുന്നു വീണയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയത്. അമ്പത് കിലോ പോസ്റ്ററുകളാണ് 10 രൂപക്ക് ആക്രിക്കടയിൽ വിറ്റത്. നന്തൻകോഡ് വൈ.എം.ആർ ജംഗ്ഷനിലെ ആക്രിക്കടയിലാണ് പോസ്റ്ററുകൾ കെട്ടിക്കിടക്കുന്നത്.

Read Also: സുഹൃത്തേ ഞാന്‍ മരിച്ചിട്ടില്ല, എന്റെ മരണം സ്വപ്‌നം കണ്ട് പടച്ചുവിട്ട ആ സുഹൃത്തിന്റെ വാക്കുകള്‍ തള്ളിക്കളയുക

shortlink

Related Articles

Post Your Comments

Related Articles


Back to top button