ഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എം.ഡി.എം.കെ നേതാവ് വൈക്കോയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചണ് ഹര്‍ജി തള്ളിയത്. രാജ്യസഭാ എംപിയായ വൈക്കോ നല്‍കിയ ഹര്‍ജിയില്‍ കഴമ്പില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഫാറൂഖ് അബ്ദുള്ളയെ നിയമപ്രകാരമാണ് തടങ്കലിലാക്കിയതെന്നും വേണമെങ്കില്‍ പുതിയ ഹര്‍ജി സമര്‍പ്പിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് നിരവധി പേര്‍ നല്‍കിയ ഹര്‍ജികള്‍ ചൊവ്വാഴ്ച മുതല്‍ പരിഗണിക്കാനും തീരുമാനമായിട്ടുണ്ട്.
പൊതു സുരക്ഷാ നിയമപ്രകാരമാണ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തതെന്ന് സുപ്രീം കോടതി വൈക്കോയെ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി വൈക്കോയുടെ ഹര്‍ജി തള്ളിയത്. ഹരജി നല്‍കുന്നത് മിനിറ്റുകള്‍ക്ക് മുമ്പാണ് ജമ്മു കശ്മീര്‍ ഭരണകൂടം പൊതുസുരക്ഷ നിയമപ്രകാരമാണ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തതെന്ന് അറിയിച്ചതെന്ന് വൈക്കോയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി സി.എന്‍ അണ്ണാദുരൈയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫാറൂഖ് അബ്ദുള്ളയെ ക്ഷണിച്ചിരുന്നെന്നും എന്നാല്‍, പിന്നീട് അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും വൈക്കോ വ്യക്തമാക്കി.
Post Your Comments