മുംബൈ : വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തിൽ നേട്ടമില്ലാതെ തുടങ്ങി ഓഹരി വിപണി. തിങ്കളാഴ്ച സെന്‍സെക്‌സ് 118 പോയിന്റ് താഴ്ന്ന് 38704ലിലും നിഫ്റ്റി 34 പോയിന്റ് താഴ്ന്നു 11477ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 442 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ, 397 ഓഹരികള്‍ നഷ്ടത്തിലുമാണ്. . വാഹനം, ബാങ്ക്, ലോഹം, ഫാര്‍മ ഓഹരികള്‍ സമ്മര്‍ദ്ദം നേരിടുന്നു. സിപ്ല, യെസ് ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.
Post Your Comments