Latest NewsKeralaNews

ശക്തമായ മഴയ്ക്ക് സാധ്യത : ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം : സംസ്ഥാനത്തു ശക്തമായ മഴയ്ക്ക് സാധ്യത. 11 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള ഒറ്റപ്പെട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെന്നാണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതി​ന്റെ അടിസ്ഥാനത്തിൽ ഇന്ന് തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഇന്ന് യെല്ലോ അലർട്ട് ആയിരിക്കും. അതേസമയം ചൊ​വ്വാ​ഴ്ച കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും, ബു​ധ​നാ​ഴ്ച​ എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളിലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ക​ന്യാ​കു​മാ​രി തീ​ര​ത്തു മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ടു​ത്ത ര​ണ്ടു ദി​വ​സ​ത്തേ​ക്ക് മീ​ൻ​പി​ടി​ത്ത​ക്കാ​ർ ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​ക​രു​തെ​ന്നാണ് നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button