ന്യൂഡൽഹി: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ ‘മൻ കി ബാത്ത്’ പരിപാടിയിലാണ് മറിയം ത്രേസ്യയ്ക്ക് അദ്ദേഹം ആദരമർപ്പിച്ചത്. മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള തീരുമാനം ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഒക്ടോബർ 13 നാണ് മറിയം ത്രേസ്യയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. മറിയം ത്രേസ്യയുടെ 50 വർഷത്തെ ജീവിതകാലത്ത് അവർ മനുഷ്യനന്മയ്ക്കു വേണ്ടി പ്രവർത്തിച്ച്, ലോകത്തിന് സേവനത്തിന്റെ ഉത്തമ മാതൃകയായി മാറിയെന്ന് പ്രധാനമന്ത്രി അറിയിച്ചു. മറിയം ത്രേസ്യയ്ക്ക് ഹൃദയപൂർവമായ ആദരമർപ്പിക്കുന്നതോടൊപ്പം ഈ അഭിമാന മുഹൂർത്തത്തിൽ രാജ്യത്തെ എല്ലാ പൗരന്മാരെയും പ്രത്യേകിച്ച് ക്രിസ്ത്യൻ സഹോദരീ സഹോദരന്മാരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments