കൊച്ചി: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ട് എന്ന് വിജിലന്‍സിന്റെ സത്യവാങ്മൂലം. പാലം നിര്‍മ്മാണ സമയത്ത് പൊതുമരാമത്ത് മുന്‍ ചീഫ് സെക്രട്ടറി ടി ഒ സൂരജ് മൂത്ത മകന്റെ പേരില്‍ 3.25 കോടിയുടെ സ്വത്ത് വാങ്ങിയതായും ഈ തുകയിലെ രണ്ടു കോടി കള്ളപ്പണമായിരുന്നു എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പുതിയ സത്യവാങ്മൂലത്തില്‍ വിജിലൻസ് വ്യക്തമാക്കുന്നു. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സൂരജ് സമ്മതിച്ചതായും വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഈ രണ്ടുകോടി ഏതു ബാങ്കില്‍ നിന്നുമാണ് പിന്‍വലിച്ചതെന്നോ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചതോ ആയ ഒരു രേഖയുമില്ല.
വിവാദമായ 8.25 കോടി അഡ്വാന്‍സ് തുകയില്‍ നിന്നും കിട്ടിയതാണെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് സത്യവാങ്മൂല ത്തില്‍ പറയുന്നു. അതേസമയം കേസില്‍ മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിനെതിരായി തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും അന്വേഷണസംഘം അറിയിച്ചു.
Post Your Comments