കൊച്ചി : നിര്‍മാണ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പുതുക്കിപ്പണിയാന്‍ നിശ്ചയിച്ച പാലാരിവട്ടം മേല്‍പ്പാലം തിങ്കളാഴ്ച പൊളിച്ചുതുടങ്ങും.ഘട്ടംഘട്ടമായി പാലം പൊളിക്കാനാണ് ഊരാളുങ്കൾ സൊസൈറ്റിയും പുതിയ പാലത്തിന്റെ നിർമാണച്ചുമതലയുള്ള ഡിഎംആർസിയും ഇന്നു ചേർന്ന യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.
പാലത്തിന്റെ പിയറുകളും പിയർ ക്യാപുകളും ഉൾപ്പെടുന്ന മേൽഭാഗമാണ് പൊളിച്ചുനീക്കി പുനർനിർമിക്കുന്നത്. ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കും. ഇതിനായി, കൃത്യമായ സമയം നിശ്ചയിച്ച് ഓരോ ഭാഗങ്ങളായി പൊളിച്ചുനീക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പകലും രാത്രിയും പ്രവർത്തനമുണ്ടാകും.
എട്ടു മാസം കൊണ്ട് പാലം പുന:ർനിർമിക്കാമെന്നാണ് ഡിഎംആർസി അറിയിച്ചിരിക്കുന്നത്. ഇ.ശ്രീധരനാണ് നിർമാണത്തിന്റെ മേൽനോട്ടം. പാലം പൊളിച്ചുപണിയണമെന്ന സർക്കാർ ഹർജി സുപ്രീംകോടതി അനുവദിച്ച പശ്ചാത്തലത്തിലാണ് പുതിയ നടപടികൾ.
Post Your Comments