ചെന്നൈ: നിങ്ങളുടെ കണ്ടുപിടുത്തങ്ങളും, ഗവേഷണവും, പുതുമകളും മറ്റൊരു ഇന്ത്യക്കാരനെ എങ്ങനെ സഹായിക്കുമെന്ന് ആലോചിക്കണമെന്ന് ചെന്നൈ ഐഐടിയിലെ ചടങ്ങില്‍ വിദ്യാര്‍ഥികളോട് നരേന്ദ്ര മോദി. രാജ്യം അഞ്ച് ട്രില്ല്യണ്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കാന്‍ നിങ്ങളുടെ കണ്ടുപിടിത്തങ്ങളുടെ ഉര്‍ജ്ജത്തിന് മാത്രമേ സാധിക്കുകയുളളുവെന്ന് വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യയിലെ നിങ്ങളുടെ പുതിയ കണ്ടുപിടുത്തങ്ങളും, ആഗ്രഹവുമാണ് രാജ്യത്തെ ഉയര്‍ന്ന സാമ്പത്തിക നിലയിലേക്ക് എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് സാമ്പത്തിക രംഗത്തെ കുതിച്ചു ചാട്ടത്തിന് ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിങ്ങള്‍ പുതിയ ഇന്ത്യയുടെ വാഗ്ദാനമാണെന്നും, ഇന്ത്യയെ ആഗോളതലത്തില്‍ ശക്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ കഠിനാധ്വാനം ആസാധ്യമായത് സാധ്യമാക്കുമെന്നും, കാത്തിരിക്കുന്ന അവസരങ്ങളെല്ലാം നേടണമെന്നില്ല. എന്നാല്‍ സ്വപ്‌നം കാണുന്നത് അവസാനിപ്പിക്കരുത്. സ്വയം വെല്ലുവിളിക്കുക എന്നതിലൂടെ നിങ്ങള്‍ എന്നന്നേക്കുമായി മികച്ച ഒരാളായി തീരുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments