മുംബൈ : വ്യാപാര ആഴ്ച്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. തിങ്കളാഴ്ച സെന്‍സെക്സ് 155.24 പോയിന്റ് താഴ്ന്നു 38,667.33ലും നിഫ്റ്റി 37.90 പോയിന്റ് താഴ്ന്ന് 11,474.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 768 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ, 1705 ഓഹരികല്‍ നഷ്ടത്തിലേക്ക് വീണു.
ബാങ്ക്, ഫാര്‍മ, ലോഹം, ഇന്‍ഫ്ര, ഊര്‍ജം, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. യെസ് ബാങ്ക് 14 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്‍ഡസിന്റ് ബാങ്ക്, എസ്ബിഐ, സീ എന്റര്‍ടെയ്ന്‍മെന്റ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
Post Your Comments