Latest NewsIndiaInternational

ലോകത്തിനു മുന്നിൽ ഇമ്രാൻ ഖാനെ പൊളിച്ചടുക്കിയ ഇന്ത്യയുടെ ഈ ഐഎഫ്എസ് ഓഫീസർ ചില്ലറക്കാരിയല്ല , അറിയാം വിദിഷ മൈത്രയെ

മുസ്സൂറിയിലെ പരിശീലന കാലത്ത് ഏറ്റവും മികച്ച ഔട്ട് ഗോയിങ് കേഡറ്റിനുള്ള സ്വർണ്ണമെഡൽ നേടി .

ലോകത്തിനു മുന്നിൽ ഇമ്രാൻഖാന്റെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കിയ ഇന്ത്യൻ വനിത. അവരുടെ പേര് വിദിഷ മൈത്ര എന്നാണ്. 2009 ബാച്ച് ഐഎഫ്എസിലെ ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥ. യുഎന്നിലെ ഇന്ത്യൻ സെക്രട്ടറി. 2008-ലെ സിവിൽ സർവീസ് പരീക്ഷയിൽ അവർ മുപ്പത്തൊമ്പതാം റാങ്കുകാരിയായിരുന്നു. മുസ്സൂറിയിലെ പരിശീലന കാലത്ത് ഏറ്റവും മികച്ച ഔട്ട് ഗോയിങ് കേഡറ്റിനുള്ള സ്വർണ്ണമെഡൽ നേടി .വിദിഷ. ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ സമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിദുഷയുടെ ചുമതലയിൽ ഉള്ളത്.

യുഎന്നിലെ ഇന്ത്യൻ മിഷനിലെ ഏറ്റവും ഇളമുറക്കാരിയാണ് ഇവർ. ഷാങ്ഹായിലെ കോഓപ്പറേഷൻ ഓർഗനൈസേഷന്റെ ചുമതലയും വിദിഷയ്ക്ക് തന്നെ.യുഎൻ മുഖാന്തിരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സർവകലാശാലകളുമായും, കലാലയങ്ങളുമായും, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സമ്പർക്കം പുലർത്തുന്നതും അവർ തന്നെ. 27 സെപ്റ്റംബര്‍ 2019 ന് ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടാണ് വിദിഷ പ്രസംഗിച്ചത്.പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞതത്രയും പെരും കള്ളങ്ങളാണ് എന്ന് തറപ്പിച്ചു പറഞ്ഞു.

ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ മനസ്സിൽ ഇന്ത്യയ്ക്കെതിരെ വെറുപ്പ് ഉത്പാദിപ്പിക്കുക, എന്ന ഒരൊറ്റ ഉദ്ദേശ്യം മാത്രമേയുള്ളൂ ഇമ്രാന്റെ വാചകമടിക്ക് എന്ന് അവർ പറഞ്ഞു. ഐക്യരാഷ്ട്ര സഭയിലെ അംഗങ്ങളെ, ‘രാജ്യത്ത് തീവ്രവാദ സംഘടനകൾ ഇല്ല’ എന്ന് നേരിൽ കാണിച്ചു ബോധ്യപ്പെടാൻ വേണ്ടി പാകിസ്ഥാനിലേക്ക് ക്ഷണിച്ച ഇമ്രാന്റെ നടപടിയെ അനുമോദിച്ചു വിദിഷ അതിനു മുന്നോടിയായി ചില ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാൻ ഇമ്രാനോട് അഭ്യർത്ഥിച്ചു. കുറിക്കുകൊള്ളുന്ന ആ ചോദ്യങ്ങൾ കേട്ട് പാക് പ്രതിനിധി അസ്തപ്രജ്ഞനായി ഇരുന്നുപോയി.

* ഐക്യരാഷ്ട്രസഭ തീവ്രവാദികൾ എന്ന് പ്രഖ്യാപിച്ച 135 -ലധികം കുറ്റവാളികൾപാകിസ്ഥാനിൽ അഭയം നൽകിയിട്ടില്ലേ…?
* അൽ ക്വയ്‌ദ ബന്ധങ്ങളുടെ പേരിൽ ഐക്യരാഷ്ട്ര സഭ പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ള വ്യക്തികൾക്ക് ഗവണ്മെന്റ് പെൻഷൻ നൽകുന്ന ലോകത്തിലെ ഒരേയൊരു രാജ്യമല്ലേ പാകിസ്ഥാൻ..?
*ന്യൂയോർക്കിലെ പ്രമുഖ പാക് ബാങ്കുകളിൽ ഒന്നായ ഹബീബ് ബാങ്കിന്, ഭീകരവാദത്തിന് ഫണ്ട് നൽകി എന്നതിന്റെ പേരിൽ അടച്ചുപൂട്ടേണ്ടി വന്ന സാഹചര്യം ഇമ്രാൻ വിശദീകരിക്കുമോ..?
* ഐക്യരാഷ്ട്ര സഭയുടെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് പാകിസ്താന്, ടാസ്ക് ഫോഴ്‌സിന്റെ 27 നിബന്ധനകളിൽ ഇരുപതും ലംഘിച്ചതിന് നോട്ടീസ് നൽകിയിട്ടില്ലേ..?
* പ്രധാനമന്ത്രി ഖാൻ ഒസാമാ ബിൻ ലാദനെ പകൽ വെളിച്ചത്തിൽ പിന്തുണച്ചിരുന്ന ഒരാളായിരുന്നു താനെന്നത് ന്യൂയോർക്ക് നഗരത്തോട് നിഷേധിക്കാൻ തയ്യാറുണ്ടോ..?
* അണിയറയിൽ ഇരുന്നു കൊണ്ട് തീവ്രവാദത്തിന് സകല പിന്തുണയും നൽകിവരുന്ന പാകിസ്ഥാൻ ഒരു സുപ്രഭാതത്തിൽ മനുഷ്യാവകാശങ്ങളുടെ കാവൽ മാലാഖയുടെ വേഷം കെട്ടുന്നത് പ്രഹസനമല്ലേ?
*സ്വാതന്ത്ര്യം ലഭിച്ചപ്പോൾ 23 ശതമാനമുണ്ടായിരുന്ന തങ്ങളുടെ ന്യൂനപക്ഷത്തെ കഴിഞ്ഞ 72 കൊല്ലം കൊണ്ട് വെറും 3 ശതമാനത്തിലേക്ക് ഒതുക്കിയ ഒരു ഭരണകൂടമാണ് ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നു എന്ന പരാതിയുമായി ഇറങ്ങിയിരിക്കുന്നത് എന്നത് എത്ര അപഹാസ്യമാണ്..?

ഇമ്രാൻ ഖാന്റെ പേരിന്റെ അവസാനമുള്ള നിയാസി എന്നത് സ്വന്തം നാട്ടുകാരെത്തന്നെ കശാപ്പു ചെയ്ത ജനറൽ AAA നിയാസി എന്ന പഴയ പാക് സൈന്യാധിപന്റെ പേരിനെ ഓർമിപ്പിക്കുന്നു എന്നത് സൂചിപ്പിച്ചുകൊണ്ടാണ് വിദിഷ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button