KeralaLatest NewsNews

സംസ്ഥാന ലോട്ടറിയുടെ മറവില്‍ എഴുത്ത് ലോട്ടറി വീണ്ടും വ്യാപകമാകുന്നു

തിരുവനന്തപുരം: സംസ്ഥാന ലോട്ടറിയുടെ മറവില്‍ എഴുത്ത് ലോട്ടറി വീണ്ടും വ്യാപകമാകുന്നു. സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പർ മുൻകൂട്ടി എഴുതി പണം നേടുന്നതാണ് ഇത്. നമ്പറുകൾ ഒത്തു വന്നാല്‍ 5000 രൂപ മുതല്‍ 12000 രൂപ വരെയാണ് ലഭിക്കുന്നത്. ഒറ്റത്തവണ എഴുതുന്നതിന് 10 രൂപയാണ്. ഇത്തരത്തില്‍ ആയിരക്കണക്കിന് എഴുത്ത് ലോട്ടറികളാണ് വിറ്റഴിക്കപ്പെടുന്നത്.

അംഗീകൃത ലോട്ടറി ഏജന്‍സികളുടെ മറവിലും രഹസ്യ കേന്ദ്രങ്ങളിലുമാണ് എഴുത്ത് ലോട്ടറി വില്‍പ്പന നടക്കുന്നത്. സര്‍ക്കാര്‍ ലോട്ടറിയേക്കാള്‍ വേഗത്തില്‍ സമ്മാനങ്ങള്‍ ലഭിക്കുമെന്നതും, തുച്ഛമായ തുകയുമാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണം. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരില്‍ ചിലര്‍ ഈ മാഫിയയില്‍ മുഖ്യകണ്ണികളാണ്. നിലമ്പൂർ, അരീക്കോട്, തിരൂര്‍, രാമനാട്ടുകര എന്നിവിടങ്ങളില്‍ എഴുത്ത് ലോട്ടറി സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button