കല്‍പറ്റ: ഓണം ബംബര്‍ വിവാദം ഉണ്ടാക്കിയത് തന്റെ സുഹൃത്ത് അഹമ്മദാണ്. അഹമ്മദാണ് ലോട്ടറി അടിച്ച വിവരം അറിയിച്ചത്. സെപ്റ്റംബര്‍ 11 നാണ് അഹമ്മദ് ടിക്കറ്റ് എടുത്തതെന്നും അതിന്റെ ചിത്രം വാട്സ് ആപ്പില്‍ അയച്ചിരുന്നെങ്കിലും ഫോണ്‍ റീസ്റ്റാര്‍ട്ട് ആയതോടെ ടിക്കറ്റിന്റെ ചിത്രം നഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also :സെയ്തലവിക്കും ജയപാലനുമല്ല, ശരിക്കും തിരുവോണം ബംപറടിച്ചത് സര്‍ക്കാരിന്
പതിനൊന്നാം തീയതി അഹമ്മദ് ടിക്കറ്റിന്റെ ചിത്രം അയച്ചു തന്നിരുന്നു. എന്നാല്‍ ഫോണില്‍ നിന്ന് അത് ഡിലീറ്റായി. ടിക്കറ്റിന്റെ പണം ഗൂഗിള്‍ പേ വഴി അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇന്നലെ അഹമ്മദ് അയച്ച ടിക്കറ്റിന്റെ ചിത്രം മോര്‍ഫ് ചെയ്തതായിരുന്നു. തനിക്ക് ഓണം ബംബര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന് തന്നെ പറഞ്ഞു വിശ്വസിപ്പിച്ചെന്നും ഇതുവരെ അത് തിരുത്തിപ്പറയാന്‍ അഹമ്മദ് തയ്യാറായിട്ടില്ലെന്നും സൈദലവി ആരോപിക്കുന്നു.
ഫോണില്‍ നിന്നും അഹമ്മദ് അന്ന് അയച്ച ചിത്രം ലഭിക്കുമോ എന്ന് പരിശോധിക്കുമെന്നും അത് ബംബര്‍ ലോട്ടറിയടിച്ച ടിക്കറ്റാണെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും സൈദലവി പറഞ്ഞു. അഹമ്മദ് അയച്ചു തന്ന ടിക്കറ്റിന്റെ ചിത്രവും പണം അയച്ച ഗൂഗിള്‍ പേയും സൈദലവി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു. ‘ഞാന്‍ ചതിക്കപ്പെട്ടു അത്ര തന്നെ, ഇനി ഫോണ്‍ റിക്കവര്‍ ചെയ്തു നോക്കണം. അന്ന് അയച്ച നമ്പറും ഇപ്പോള്‍ അയച്ച നമ്പറും ഒന്നാണോ എന്ന് നോക്കണം. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം’ സൈദലവി പറഞ്ഞു.
Post Your Comments