KeralaLatest NewsNews

പെരിയ ഇരട്ടക്കൊലപാതകം: ഇനി ഒരു നിമിഷം പോലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക അന്വേഷണം സി ബി ഐക്ക് വിട്ട ഹൈക്കോടതി തീരുമാനത്തെ പ്രശംസിച്ച് കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ. ഇനി ഒരു നിമിഷം പോലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. ഇരട്ടക്കൊലപാതകം നടന്നത് പാർട്ടി നേതൃത്വത്തിന്റെയും, മുഖ്യ മന്ത്രി പിണറായി വിജയന്റേയും അറിവോടെയാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

പൊലീസിന്‍റെ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. കൃത്യമായ അന്വേഷണം നടന്നില്ലെന്നും പൊലീസ് നീതിപൂര്‍വ്വകമായ അന്വേഷണമല്ല നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും കോടതി കുറ്റപ്പെടുത്തി. രാഷ്ട്രീയക്കൊലയെന്ന് എഫ്ഐആറില്‍ പോലും വ്യക്തമാണെന്നും എന്നാല്‍ പോലീസ് ഇക്കാര്യം ഗൗരവമായി എടുത്തില്ലെന്നും കോടതി പറഞ്ഞു.

പൊലീസ് അന്വേഷണം വിശ്വാസയോഗ്യമല്ല. സാക്ഷികളെക്കാള്‍ പ്രതികളെ വിശ്വസിച്ച പൊലീസ് ഫൊറന്‍സിക് സര്‍ജന്‍റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ലെന്നും കോടതി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button