Latest NewsKeralaNews

ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന സിബിഐയുടെ കുറ്റപത്രത്തിനെതിരെ ജിഷ്ണുവിന്റെ അമ്മ.

പാലക്കാട് : പാമ്പാടി നെഹ്‌റു കോളേജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹ്യ ചെയ്തതാണെന്ന സിബിഐ കുറ്റപത്രത്തിനെതിരെ ജിഷ്ണുവിന്റെ മാതാവ് രംഗത്ത്. സിബിഐയുടെ കുറ്റപത്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജിഷ്ണുവിന്റെ അമ്മ പറഞ്ഞു. സുപ്രീംകോടതിയെ സത്യാവസ്ഥ അറിയിക്കും

നെഹ്റു ഗ്രൂപ്പ് പ്രിന്‍സിപ്പല്‍ കൃഷ്ണദാസിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നും ജിഷ്ണുവിന്റെ അമ്മ പ്രതികരിച്ചു. കൃഷ്ണദാസ് അറിയാതെ ഒന്നും സംഭവിക്കില്ലെന്നും ജിഷ്ണുവിന്റെ അമ്മ പ്രതികരിച്ചു. രണ്ട് പേര്‍ക്കെതിരെയാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയത്. വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍, സിപി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. ഇതില്‍ നിന്നും കൃഷ്ണദാസിനെ ഒഴിവാക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ തെളിവില്ലെന്നാണ് സിബിഐ ചൂണ്ടിക്കാട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button