KeralaLatest NewsNews

പ്രളയദുരിതാശ്വാസം : ഹൈക്കോടതിയുടെ കർശന നിർദേശം സർക്കാരിനെ വെട്ടിലാക്കുന്നു

കൊച്ചി : പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ കർശന നിർദേശം സർക്കാരിനെ വെട്ടിലാക്കുന്നു. രണ്ടാഴ്ചയ്ക്കകം പ്രളയ ദുരിതാശ്വാസ സഹായം നല്‍കണമെന്നും, അര്‍ഹരായവര്‍ക്കെല്ലാം ദുരിതാശ്വാസ ധനസഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. പ്രളയദുരിതാശ്വാസം ഇതുവരെ ലഭിച്ചില്ലെന്ന് ആരോപിച്ച് ലഭിച്ച ഹർജികളുടെ അടിസ്ഥാനത്തിലാണ് നടപടി. പഞ്ചായത്ത്-റവന്യു വകുപ്പുകൾ സഹായങ്ങൾ കൈമാറുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും, പ്രളയ സഹായത്തിനുള്ള അപ്പീല്‍ നടപടികള്‍ എളുപ്പം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ ലീഗൽ അതോറിറ്റിക്കാണ് ഇതിന്റെ മേൽനോട്ട ചുമതല. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും, നിയമ സഹായങ്ങൾ ലഭ്യമാക്കാനുമാണ് ലീഗൽ അതോറിറ്റിയെ ചുമതലപെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button