Latest NewsCinemaBollywoodNews

സരസ്വതി ദേവിയെ തൊഴുതുവണങ്ങി ദിലീപും കാവ്യയും; നവരാത്രി ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ വൈറല്‍

നെടുമ്പാശ്ശേരി: സരസ്വതി ക്ഷേത്രത്തില്‍ തൊഴുതുവണങ്ങി ദിലീപും കാവ്യാമാധവനും. നെടുമ്പാശ്ശേരി ആവണംകോടെ സരസ്വതി ക്ഷേത്രത്തിലാണ് താരദമ്പതികള്‍ ദര്‍ശനം നടത്തിയത്. ദീപാരാധന സമയത്ത് എത്തിയ ഇരുവരും ക്ഷേത്ര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. നവരാത്രി ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന താരദമ്പതികളുടെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

https://www.facebook.com/DileepTimes/videos/2427358517537557/

പതിവ് പോലെ തന്നെ ഇവരുടെ വരവിനിടയിലെ ചിത്രങ്ങളും പരിപാടിക്കിടയിലെ നിമിഷങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിള്‍ വൈറലാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നുവെങ്കിലും പൊതുപരിപാടികളിലും ചടങ്ങുകളിലുമെല്ലാം കാവ്യ മാധവന്‍ സജീവമാണ്. പങ്കെടുക്കുന്ന പരിപാടികളിലെ മുഖ്യശ്രദ്ധാകേന്ദ്രമായി താരം മാറാറുമുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വേദിയിലും കാവ്യ മാധവനുണ്ടായിരുന്നു. ദിലീപിനരികിലായാണ് കാവ്യ ഇരുന്നത്. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെയായാണ് പരിപാടിയിലും ഇവര്‍ പങ്കെടുത്തത്. ക്ഷേത്രത്തില്‍ തൊഴുത് മടങ്ങുന്നതിന്‍രെ ചിത്രങ്ങളും വീഡിയോയും ഫാന്‍സ് ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു. നാളുകള്‍ക്ക് ശേഷം ഇരുവരേയും ഒരുമിച്ച് കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന്റെ മാമോദീസാ ചടങ്ങിലും ലാല്‍ ജോസിന്റെ മകളുടെ വിവാഹ നിശ്ചയത്തിലുമാണ് താരദമ്പതികള്‍ ഇതിന് മുന്‍പ് ഒരുമിച്ച് പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button