കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള കേരളാ ഹൈക്കോടതി നടപടി പിണറായി വിജയന്റെ കരണത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള. പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അതിന് യോഗ്യനല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവാത്ത മുഖ്യമന്ത്രി ജനങ്ങളോട് പരസ്യമായി മാപ്പ് പറയണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമവാഴ്ചയുടെ മരണമണി മുഴക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. കേരള പോലീസ് പെരിയയിലെ ഇരട്ടക്കൊലപാതകം അന്വേഷിച്ച രീതി ഇതിന് ഉദാഹരണമാണെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
പിണറായിയുടെ ഭരണത്തില്‍ നിയമവാഴ്ച അപചയത്തിന്റെ പാതാളത്തില്‍ എത്തി നില്‍ക്കുകയാണ്. ഇതില്‍പ്പരം ഒരാഘാതം ഒരു ജനകീയ ഭരണകൂടത്തിന് കോടതിയില്‍ നിന്നുണ്ടാവാനില്ലെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണം പ്രതികളുടെ രാഷ്ട്രീയത്തിനനുസരിച്ച് ഭരണകൂടം അട്ടിമറിച്ചെന്ന് പകല്‍ പോലെ തെളിഞ്ഞിരിക്കുന്നു. ശ്രീധരന്‍ പിള്ള കൂട്ടിച്ചേർത്തു.
Post Your Comments