Life Style

മുഖക്കുരുവിന് ഓയില്‍ പുള്ളിംഗ്.. ഓയില്‍ പുള്ളിംഗിനെ കുറിച്ച് കൂടുതല്‍ അറിയാം

ഓയില്‍ പുള്ളിംഗ് തികച്ചും പ്രകൃതിദത്തമായൊരു ചികിത്സാരീതിയാണ്. പല്ലിന് വെളുപ്പുനിറം നല്‍കാനാണ് സാധാരണയായി നാം ഓയില്‍ പുള്ളിംഗ് ഉപയോഗിയ്ക്കാറ്.

എന്നാല്‍ പലരേയും അലട്ടുന്ന, പ്രത്യേകിച്ചു ടീനേജുകാരെ അലട്ടുന്ന സൗന്ദര്യപ്രശ്നമായ മുഖക്കുരുവിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഓയില്‍ പുള്ളിംഗ്.

ഏതു രീതിയിലാണ് ഓയില്‍ പുള്ളിംഗ് മുഖത്തെ മുഖക്കുരു മാറ്റാന്‍ സഹായിക്കുന്നുവെന്നറിയൂ,

ശുദ്ധമായ വെളിച്ചെണ്ണ അതായത് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ അല്ലെങ്കില്‍ ഉരുക്കുവെളിച്ചെണ്ണ, സംസ്‌കരിയ്ക്കാത്ത എള്ളെണ്ണ എന്നിവയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ഇവയല്ലെങ്കില്‍ ഓര്‍ഗാനിക് ഒലീവ് ഓയില്‍, സണ്‍ഫല്‍വര്‍ ഓയില്‍ എന്നിവയും ഉപയോഗിയ്ക്കാം.
ഓയില്‍ പുള്ളിംഗ് വഴി ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. മുഖക്കുരുവിന് കാരണം ശരീരത്തിലെ ടോക്സിനുകളാണന്നാണ് പൊതുവെ പറയപ്പെടുന്നത്. പ്രത്യേകിച്ചു കുടല്‍ സംബന്ധമായ പ്രശ്നങ്ങള്‍. ഇതിനു കാരണം ദോഷകരമായ ബാക്ടീരിയകളും. ഈ ബാക്ടീരിയകള്‍ വഴി. ശരീരത്തില്‍ ടോക്നുകള്‍ അടിഞ്ഞു കൂടുകയും ഇത് മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നു.

ശരീരത്തില്‍ നിന്നും ബാക്ടീരിയകളും ടോക്സിനുകളും നീക്കം ചെയ്യപ്പെടുന്നതുവഴി ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നു. ചര്‍മത്തിന്റെയും ഇത് മുഖക്കുരുവിന് ശമനം നല്‍കും.

ഓയില്‍ പുള്ളിംഗ് എപ്രകാരമാണ് ചെയ്യുന്നതെന്നു നോക്കൂ,

ഓയില്‍ പുള്ളിംഗിന് മുന്‍പ് 1 ഗ്ലാസ് വെള്ളം കുടിയ്ക്കുക. അണ്ണാക്ക് ശുദ്ധീകരിയ്ക്കാനാണിത്.

ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയോ മറ്റേതെങ്കിലും ഓയിലോ എടുത്ത് വായിലൊഴിയ്ക്കുക.

ഇത് വായില്‍ കുലുക്കുഴിയുക. എത്ര നേരം കൂടുതല്‍ വായിലിതു ചെയ്യുന്നുവോ അത്രയും ഗുണകരമെന്നു പറയാം. ചുരുങ്ങിയത് പത്തിരുപതു മിനിറ്റെങ്കിലും ചെയ്യണം.

ഈ ഓയില്‍ ഒരല്‍പം പോലും ഇറക്കരുത്. ഇതു മുഴുവന്‍ തുപ്പിക്കളയുക. പിന്നീട് ഇളം ചൂടുവെള്ളം കൊണ്ട് വായ കഴുകി പിന്നീട് സാധാരണ രീതിയില്‍ പല്ലു ബ്രഷ് ചെയ്യാം.

മുഖക്കുരു മാറാനും പല്ലിന്റെ നിറത്തിനും മോണയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

ശരീരത്തിലെ ടോക്സിനുകളും ബാക്ടീരിയകളും നീക്കം ചെയ്യുന്നതുകൊണ്ട് ആരോഗ്യത്തിനും രോഗങ്ങള്‍ തടയാനും ഏറെ ഗുണകരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button