ന്യൂഡൽഹി: ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ മനസ്സിൽ ഇന്ത്യയ്ക്കെതിരെ വെറുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇമ്രാൻ ഖാന്റെ മുഖം മൂടി വലിച്ചുകീറിയിരിക്കുകയാണ് വനിതാ ഐഎഫ്എസ് ഓഫീസര്‍ വിദിഷ. 27 സെപ്റ്റംബർ 2019 ന് ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടാണ് വിദിഷ പ്രസംഗിച്ചത്.
ഇവരുടെ പ്രസംഗം കേട്ട് അവിടെ ഉറക്കം തൂങ്ങിക്കൊണ്ടിരുന്ന പലരും തലപൊക്കി നോക്കി. അവരൊക്കെ അമ്പരന്നു, ” ആരാണിത്.. ഇത്രയ്ക്ക് ആധികാരികമായി ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിക്ക് മറുപടി നൽകുന്നത്..? ” അമ്പരപ്പ് അടങ്ങും മുമ്പുതന്നെ ആളുകൾ ഇമ്രാൻ ഖാന്റെ കാപട്യത്തെ പൊളിച്ചടുക്കിയ ആ ഇന്ത്യൻ സ്ത്രീയുടെ പ്രഭാഷണചാതുരിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടാൻ തുടങ്ങി. അന്നുവരെ ആരും പേരുപോലും പറഞ്ഞുകേട്ടിട്ടില്ലാത്ത ആ ഇന്ത്യൻ പ്രതിനിധി അതോടെ പെട്ടന്നുതന്നെ പ്രസിദ്ധയായി.
യുഎന്നിലെ ഇന്ത്യൻ മിഷനിലെ ഏറ്റവും ഇളമുറക്കാരിയാണ് ഇവർ. ഷാങ്ഹായിലെ കോഓപ്പറേഷൻ ഓർഗനൈസേഷന്റെ ചുമതലയും വിദിഷയ്ക്ക് തന്നെ.യുഎൻ മുഖാന്തിരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സർവകലാശാലകളുമായും, കലാലയങ്ങളുമായും, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സമ്പർക്കം പുലർത്തുന്നതും ഇവരാണ്. 2009 ബാച്ച് ഐഎഫ്എസിലെ ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥ. യുഎന്നിലെ ഇന്ത്യൻ സെക്രട്ടറി. 2008-ലെ സിവിൽ സർവീസ് പരീക്ഷയിൽ അവർ മുപ്പത്തൊമ്പതാം റാങ്കുകാരിയായിരുന്നു. ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ സമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിദുഷയുടെ ചുമതലയിൽ ഉള്ളത്.
Post Your Comments