Latest NewsUAENews

കാലാവസ്ഥാ മാറ്റത്തെ തുടർന്നു വൈറൽ പനി വ്യാപകമാകുന്നു

ദുബായ്: കാലാവസ്ഥാ മാറ്റത്തെ തുടർന്ന് വൈറൽ പനി വ്യാപകമാകുന്നു. കടുത്ത പനിയും ശരീരവേദനയും മൂലം നിരവധി പേരാണ് ആശുപത്രിയിലെത്തുന്നത്. കുട്ടികളെയും വയോധികരെയുമാണ് കൂടുതലായി ബാധിക്കുന്നത്. സാധാരണ പനിയാണെന്നു കരുതി അവഗണിക്കുന്നത് രോഗം ഗുരുതരമാകുന്നതിനും കാരണമാകുന്നു. ക്ഷീണമോ ശരീര വേദനയോ ചുമയോ ആയി തുടങ്ങുന്ന രോഗം അതിവേഗം മൂർഛിക്കും. ഭക്ഷണത്തോടുള്ള വിരക്തി ശരീരത്തെ ദുർബലമാക്കുകയും ചെയ്യും. അതുകൊണ്ട് രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കണം. പഴങ്ങളും പച്ചക്കറികളും സാലഡുകളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തണം. ശുദ്ധവെള്ളം, ശുദ്ധവായു എന്നിവയും ഉറപ്പാക്കണം. ചെറിയ തോതിലുള്ള ജലദോഷമോ തൊണ്ടവേദനയോ ആണെങ്കിൽ ആവി പിടിക്കുന്നതും ഉപ്പിട്ട ചൂടുവെള്ളം കൊണ്ടു ഗാർഗിൾ ചെയ്യുന്നതും നല്ലതാണ്. കഫക്കെട്ടും ചുമയുമുണ്ടെങ്കിൽ മാസ്ക് ധരിക്കുക. രോഗം മറ്റുള്ളവരിലേക്കു പകരാതിരിക്കാനും ഒരു പരിധിവരെ ഇതു സഹായിക്കും. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. രോഗമുള്ളർ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കുക. രോഗമുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button