റിയാദ്: സൗദിയുടെ വ്യോമ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ രാജ്യത്ത് അമേരിക്ക പാട്രിയറ്റ് മിസൈല്‍ സ്ഥാപിക്കുന്നു. കിഴക്കന്‍ സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങളുണ്ടായ സാഹചര്യത്തിലാണ് സൗദിയുടെ വ്യോമ പ്രതിരോധ ശേഷി ഉയര്‍ത്തുന്നതിന് അമേരിക്ക പാട്രിയറ്റ് മിസൈലുകളും റഡാര്‍ സംവിധാനങ്ങളും സൈനികരെയും വിന്യസിക്കുന്നത്.
സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി അമേരിക്കന്‍ പ്രതിരോധ മന്ത്രി മാര്‍ക് എസ്പര്‍ കഴിഞ്ഞ ദിവസം ഫോണില്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെ സൗദി അറേബ്യയില്‍ അമേരിക്ക പാട്രിയറ്റ് മിസൈല്‍ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
മേഖലയിലെ സഖ്യരാജ്യങ്ങളുടെയും മധ്യപൗരസ്ത്യ ദേശത്തെ സുരക്ഷാ ഭദ്രതയും സംരക്ഷിക്കുക എന്നതാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ആയുധ, സൈനിക വിന്യാസം സൗദി അറേബ്യയുടെ നിലവിലുള്ള വ്യോമ, മിസൈല്‍ പ്രതിരോധ ശേഷി വീണ്ടും ഉയര്‍ത്താനാകുമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ 14 നായിരുന്നു കിഴക്കന്‍ പ്രവിശ്യയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായത്. ഈ ആക്രമണത്തെ കുറിച്ച് അമേരിക്ക, യൂറോപ്പ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിയ സംഘം അന്വേഷണം നടത്തും.
Post Your Comments