
അമിതവണ്ണം പലതരത്തിലുള്ള ആരോഗ്യപ്രശനങ്ങൾക്ക് കാരണമാകുന്നു. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ, ഉറക്കകുറവ്, ഭക്ഷണ ക്രമത്തിലെ വ്യതിയാനങ്ങൾ ശരീരഭാരം കൂടാനുള്ള പ്രധാന കാരണങ്ങളിൽ ചിലതാണ്. അമിതവണ്ണംകാരണം വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെണെങ്കിൽ വിഷമിക്കേണ്ട. ശരീരഭാരം കുറയ്ക്കാൻ ചുവടെ പറയുന്ന ആറു കാര്യങ്ങൾ അറിഞ്ഞിരിക്കുക
പ്രഭാതഭക്ഷണം, ഉച്ച ഭക്ഷണം, അത്താഴം എന്നിവയിൽ പച്ചക്കറികൾ കൂടുതലായി ഉൾപ്പെടുത്തണം. ദിവസവും ആഹാരത്തിന് ശേഷം ഒരു ഫ്രൂട്ട് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
എണ്ണയിൽ വറുത്ത സ്നാക്സുകൾ ഒഴിവാക്കുക. കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാൻ സാധിക്കും. സ്നാക്സുകൾ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരം
ആഹാരസമയത്തിന് അരമണിക്കൂർ മുമ്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക. ആഹാരത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇളം ചൂടുവെള്ളത്തിൽ കറുവപ്പട്ടയോ പെരും ജീരകമോ ഇട്ട് കുടിക്കുന്നതാണ് നല്ലത്.
കട്ടിയുള്ള ആഹാരം രാത്രി എട്ടുമണിക്ക് ശേഷം എപ്പോഴും ലഘു ഭക്ഷണം കഴിക്കുക. ഭക്ഷണം എളുപ്പവും പെട്ടെന്നും ദഹിക്കാനും സഹായിക്കും. വിശന്നാൽ പാട നീക്കിയ പാലോ ആപ്പിളോ കഴിക്കാവുന്നതാണ്
ഉച്ചയ്ക്കോ രാത്രി ഭക്ഷണത്തോടൊപ്പമോ വെജിറ്റബിൾ സാലഡ് കൂടി കഴിക്കാവുന്നതാണ്. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സാലഡ് ഗുണം ചെയ്യും.
ദിവസവും രാവിലെയോ വെെകിട്ടോ അരമണിക്കൂറെങ്കിലും നടക്കാൻ സമയം. ഓഫീസിൽ ഓരോ 20 മിനിട്ടും എഴുന്നേറ്റ് നാലടി എങ്കിലും നടക്കാൻ ശ്രമിക്കണം. നടന്നു പോകാവുന്ന ദൂരങ്ങൾക്കായി വണ്ടിയെടുക്കരുത്.
Post Your Comments