Latest NewsNewsIndia

സർജിക്കൽ സ്‌ട്രൈക്കിന്റെ ഓർമ്മദിനത്തിൽ തന്നെ അസ്വസ്ഥനാക്കിയ നിമിഷങ്ങളോർത്ത്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സർജിക്കൽ സ്‌ട്രൈക്കിന്റെ ഓർമ്മദിനത്തിൽ തന്നെ അസ്വസ്ഥനാക്കിയ നിമിഷങ്ങളോർത്ത്‌ പ്രധാനമന്ത്രി. ഉറി ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. തീവ്രവാദ ക്യാമ്പുകളും ലോഞ്ച് പാഡുകളും ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ പാക്കിസ്ഥാന് കനത്ത പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

പാക് അധിനിവേശ കാശ്മീരില്‍ നടത്തിയ സെര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ മൂന്നാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി സൈനികര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സെപ്റ്റംബര്‍ 28ന് രാത്രി രാജ്യത്തിന്റെ ധീര സൈനികര്‍ അതിര്‍ത്തിയില്‍ യുദ്ധമുഖത്തു നില്‍ക്കുമ്പോള്‍ താന്‍ ഉറങ്ങാതെ അവരുടെ ഫോണ്‍ റിങ്ങിനായി കാത്തിരിക്കുകയായിരുന്നു. ഇന്ത്യന്‍ സൈനികരുടെ പോരാട്ടവിര്യത്തിന് ഒരു പൊന്‍ തൂവലായിരുന്നു സെര്‍ജിക്കല്‍ സ്‌ട്രൈക്കെന്നും അദ്ദേഹം ഓര്‍മ്മിച്ചു.ധീരരായ സൈനികരുടെ ആത്മവീര്യത്തെ അഭിവാദ്യം ചെയ്യുന്നതായും മോദി പറഞ്ഞു. രാജ്യത്തിന്റെ യശസ് ഉയര്‍ത്തിന്നതില്‍ സൈന്യം നല്‍കുന്ന സംഭവനകള്‍ മറക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരാഴ്ച നീണ്ട യുഎസ് സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയിലെത്തിയ നരേന്ദ്രമോദിക്ക് ഡല്‍ഹി പലം വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് ബിജെപി നേതൃത്വം ഒരുക്കിയത്. സ്വീകരണത്തിന് ശേഷം വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ലോകമൊട്ടാകെ ഭാരതത്തിന്റെ കീര്‍ത്തി എത്തിക്കാന്‍ അവസരം നല്‍കിയ ഭാരതത്തിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button