
ശ്രീനഗർ: വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ സൈന്യം അതിർത്തി ലംഘിച്ച് ആക്രണം നടത്തി. ഞായറാഴ്ച വൈകുന്നേരം 3.15നു പൂഞ്ചിലെ മെൻഡാർ, ബാലാകോട് മേഖലകളിലായിരുന്നു പാക് വെടിവയ്പ്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക്കിസ്ഥാൻ ആക്രമണം നടത്തിയതെന്നും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.
Post Your Comments