കൊച്ചി: സംസ്ഥാനത്ത് ആളില്ലാ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് വ്യക്തമാക്കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇത്തരം പൊലീസ് സ്‌റ്റേഷന്‍ കടലാസ് രഹിതമായിട്ടാവും പ്രവര്‍ത്തിക്കുക. ദുബായിലെ ആളില്ലാ പൊലീസ് സ്‌റ്റേഷനാകും കേരളവും മാതൃകയാക്കുകയെന്ന് രാജ്യാന്തര സൈബര്‍ സുരക്ഷാസമ്മേളനം കൊക്കൂണ്‍ 2019ന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കവേ ഡിജിപി അറിയിച്ചു.
അടുത്ത കൊക്കൂണ്‍ 2020 സെപ്തംബര്‍ 11, 12 തീയതികളില്‍ നടക്കും. നിര്‍മിത ബുദ്ധിയും മെഷിന്‍ ലേണിംഗും സാമൂഹിക സുരക്ഷയ്ക്ക് എന്ന വിഷയത്തിലായിരിക്കും സമ്മേളനം. ‘ക്രിപ്‌റ്റോ കറന്‍സി’ എന്ന വിഷയത്തില്‍ വിശദമായ ചര്‍ച്ചയും നടക്കും. മികച്ച പ്രബന്ധത്തിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും. സൈബര്‍ സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപയോളമാണ് ചെലവഴിക്കുന്നത്.
Post Your Comments