Latest NewsKeralaNews

മരട് ഫ്ലാറ്റ്; ഒഴിപ്പിക്കൽ നടപടികളിലേക്ക് : പ്രദേശത്ത് സുരക്ഷ ശക്തമാക്കി

കൊച്ചി : മരട് ഫ്ലാറ്റ് ഒഴിപ്പിക്കൽ നടപടികളിലേക്ക്. ജെയിൻ ഹോക്‌സിംഗ്, ആൽഫാ, ഗോൾഡൻ കായലോരം എന്നീ മൂന്നു ഫ്ളാറ്റുകളിലാണ് ഇന്ന് നടപടി. കുടുംബങ്ങളോട് സ്വയം ഒഴിഞ്ഞു പോകാൻ ആവശ്യപ്പെടും. നിർബന്ധിച്ചോ,ബലം പ്രയോഗിച്ചോ ഇന്ന് ഒഴിപ്പിക്കില്ല. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധത്തിന് സാധ്യത. അതേസമയം ഒഴിപ്പിക്കൽ നടപടികളുമായി ഫ്ലാറ്റ് ഉടമകൾ സഹകരിക്കണമെന്ന് നഗരസഭ സെക്രട്ടറി. സമയ ബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്നും, ബലം പ്രയോഗിക്കില്ലെന്നും സ്നേഹിൽ കുമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button