ന്യൂയോർക്ക്: കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ചൈനയോട് വിഷയത്തിൽ ഇടപെടാൻ നിൽക്കേണ്ടെന്നും ഇന്ത്യ പറഞ്ഞു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു പിന്നാലെ ചൈന വിദേശകാര്യ മന്ത്രിയും കശ്മീർ പ്രശ്നം ഐക്യരാഷ്ട്ര പൊതുസഭയിൽ ഉന്നയിച്ചപ്പോഴാണ് ഇന്ത്യ പ്രതികരിച്ചത്.
കശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും മാനിക്കണമെന്നും ഇന്ത്യ പറഞ്ഞു. വിഷയം സമാധാനപരമായും യുഎൻ രക്ഷാസമിതിയുടെ മുൻപ്രമേയങ്ങൾക്ക് അനുസൃതമായും പരിഹരിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിക്ക് ആവശ്യപ്പെട്ടിരുന്നു.
അയൽരാജ്യമെന്ന നിലയിൽ, ഇന്ത്യ– പാക്ക് ബന്ധം സാധാരണ നിലയിലാകാനാണ് ആഗ്രഹിക്കുന്നതെന്നും തൽസ്ഥിതി മാറ്റിമറിക്കുന്ന നടപടികൾ പാടില്ലെന്നും വാങ് യിക്ക് പറഞ്ഞു.
Post Your Comments