ജയ്‍പൂര്‍: കനത്തമഴയില്‍ വെള്ളം മൂടിയ പാലത്തിനുമുകളിലൂടെ വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ലോറി പുഴയിലേക്ക് ചെരിഞ്ഞു. രാജസ്ഥാനിലെ ദുംഗപൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. പന്ത്രണ്ട് വിദ്യാര്‍ത്ഥികളാണ് ട്രെക്കില്‍ കയറിയത്. പരിസരത്തുണ്ടായിരുന്ന നാട്ടുകാരുടെ തത്സമയ ഇടപെടല്‍ മൂലമാണ് വലിയ അപകടം ഒഴിവായത്. അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കനത്ത മഴയില്‍ ദുംഗര്‍പൂരിലെ രാംപൂര്‍ പാലവും മുങ്ങിയിരുന്നു. ഇതോടെ പാലം കടക്കാനായി 15 വിദ്യാര്‍ഥിനികള്‍ ലോറിയില്‍ കയറുകയായിരുന്നു. പാലത്തിന്റെ മധ്യഭാഗത്ത് എത്തിയ ലോറി കുത്തൊഴുക്കില്‍ നിയന്ത്രണംവിട്ട് പുഴലേക്ക് ചെരിഞ്ഞു. ഇതിനിടെ സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ശക്തമായ ഒഴുക്കിനെ വകവയ്ക്കാതെ കുട്ടികളെ രക്ഷിക്കുകയായിരുന്നു. വടംകെട്ടി മനുഷ്യച്ചങ്ങലപ്പോലെ നിന്ന് അതിസാഹസികമായി ജനങ്ങള്‍ കുട്ടികളെയും ഡ്രൈവറിനെയും രക്ഷിക്കുകയായിരുന്നു.
#WATCH: Narrow escape for 12 school children after the truck they were travelling in veered off the flooded road in Dungarpur, Rajasthan. (28/09) pic.twitter.com/OtelfUn3Z6
— ANI (@ANI) September 29, 2019
Post Your Comments