പാലക്കാട് : ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണു. ഫയര്‍സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് വാഹനം കഴുകുന്നതിനിടെ കുഴഞ്ഞ് വീണത്. എന്നാല്‍ തന്റെ ഭര്‍ത്താവ് കുഴഞ്ഞുവീണത് മേലധികാരികളുടെ പീഡനത്തെ തുടര്‍ന്നാണെന്ന് ഭാര്യ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, മനോജിനെതിരെ നിരവധി പരാതികളുണ്ടെന്നും ഇയാള്‍ രോഗം അഭിനയിക്കുകയാണെന്നും ജില്ലാ ഫയര്‍ ഓഫീസര്‍ പറഞ്ഞു.
പാലക്കാട് ജില്ലയിലെ മണാര്‍ക്കാട് വട്ടമ്പലം ഫയര്‍സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് വാഹനം കഴുകുന്നതിനിടെ കുഴഞ്ഞ് വീണത്. മണാര്‍ക്കാട് സ്റ്റേഷനിലെത്തിയ ഫയര്‍ഫോഴ്‌സ് മേധാവിയാണ് ഫയര്‍ഫോഴ്സ് ഡ്രൈവറായ മനോജിനോട് വാഹനം കഴുകാന്‍ പറഞ്ഞത്. രണ്ട് തവണ വാഹനം കഴുകിപ്പിച്ചെന്നും താന്‍ സംഘടന പ്രവര്‍ത്തനം നടത്തുന്നതാണ് മേലുദ്യോസ്ഥരുടെ അതൃപ്തിക്ക് കാരണമെന്നും മനോജ് പറയുന്നു.
വാഹനം കഴുകുന്നതിനിടെ വീണ് പരിക്കേറ്റ മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിനാണ് താന്‍ മണാര്‍ക്കാട് എത്തിയതെന്നും നടപടിക്കില്‍ നിന്നും രക്ഷപെടനായി മനോജ് അഭിനയിക്കുകയാണെന്നും ജില്ലാ ഫയര്‍ഫോഴ്‌സ് മേധാവി അരുണ്‍ ഭാസ്‌ക്കര്‍ പറഞ്ഞു.
Post Your Comments