Latest NewsKeralaNews

കെ.സുരേന്ദ്രന്‍ മല്‍സരിക്കാനെത്തുന്നത് പണം മോഹിച്ച്; മണ്ടൻ പ്രസംഗവുമായി വീണ്ടും മണിയാശാൻ രംഗത്ത്

ഇടുക്കി: സുരേന്ദ്രൻ ആനയല്ല. കോന്നിയിൽ സുരേന്ദ്രൻ മത്സരിക്കാനെത്തുന്നത് പണം മോഹിച്ചാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം മാണി. അതേസമയം വീണ്ടും മണിയാശാൻ മണ്ടൻ പ്രസംഗവുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് ബി ജെ പി നേതാക്കൾ പ്രതികരിച്ചു.

കോന്നിയിലെ വോട്ടര്‍മാര്‍ എല്ലാം വിലയിരുത്തിക്കഴിഞ്ഞു. ഇത്തവണ എൽഡിഎഫ് ജയിക്കുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിലെ കലഹം ഉള്‍പ്പെടെ എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫ് മുതലാക്കുമെന്നും എം.എം.മണി മനോരമ ചാനലിനോട് പറഞ്ഞു.

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകില്ല, പകരം പകരം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എസ്. സുരേഷ് സ്ഥാനാർത്ഥിയാകും. അരൂരിൽ കെ.പി പ്രകാശ് ബാബു, എറണാകുളത്ത് സി.ജി രാജഗോപാൽ, മഞ്ചേശ്വരത്ത് രവീഷ തന്ത്രി എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയിൽ ഉള്ളത്. അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലേക്കും പത്രിക നൽകാനുള്ള അവസാന തീയതി നാളെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button