News

ആധാര്‍ -പാന്‍ കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കല്‍ സംബന്ധിച്ച് കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്

ന്യൂഡല്‍ഹി: ആധാര്‍ -പാന്‍ കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കല്‍ സംബന്ധിച്ച് കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനപ്രകാരം ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. ഡിസംബര്‍ 31 വരെയാണ് ധനകാര്യ മന്ത്രാലയം തീയതി നീട്ടിയിട്ടുള്ളത്. സെപ്റ്റംബര്‍ 30 വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. ഇതാണ് മൂന്ന് മാസത്തേക്കുകൂടി നീട്ടിയിട്ടുള്ളത്.

ഇത് ഏഴാം തവണയാണ് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സമയം സര്‍ക്കാര്‍ നീട്ടി നല്‍കുന്നത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡ് ലഭിക്കുന്നതിനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു. അവസാന തീയതിക്കകം ആധാറുമായി പാന്‍ ബന്ധിപ്പിക്കാത്തപക്ഷം പാന്‍ കാര്‍ഡ് അസാധുവായേക്കും. ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button