ഒരു ബാങ്ക് തകര്‍ന്നാല്‍ ഫിലിപ്പൈന്‍സിലെ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് പ്രകാരം ഒരു നിക്ഷേപകന് ലഭിക്കുക 500,000 പെസോ(9500ഡോളര്‍)സാണ്. ഇന്ത്യന്‍ കറന്‍സിയില്‍ കണക്കാക്കിയാല്‍ ഇത് 6.71 ലക്ഷത്തോളം രൂപവരും. അതേസമയം ബാങ്ക് നിക്ഷേപത്തിൽ വളരെ മുന്നിലുള്ള ഇന്ത്യയിൽ ഒരു ബാങ്ക് തകര്‍ന്നാല്‍ നിക്ഷേപകന് ആകെ ലഭിക്കുക ഒരു ലക്ഷം രൂപമാത്രമാണ്. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെമേല്‍ ആര്‍ബിഐയുടെ നിയന്ത്രണം വന്നപ്പോഴാണ് ഇക്കാര്യം എല്ലാവരും ആലോചിക്കാൻ തുടങ്ങിയത്. ബാങ്കിന്റെ പ്രവര്‍ത്തനം എന്നന്നേക്കുമായി അവസാനിപ്പിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയായി ലഭിക്കുന്ന ഒരു ലക്ഷം രൂപ 1993ല്‍ നിശ്ചയിച്ചതാണ്. അതുകൊണ്ടുതന്നെ നിക്ഷേപത്തിന്മേലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യമുയർന്നിരിക്കുകയാണ്.
തായ്ലൻഡിൽ ബാങ്ക് തകർന്നാൽ 50 ലക്ഷം ബട്ട്സാണ് ലഭിക്കുക. ഡോളറിലാണെങ്കില്‍ 1,60,000. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ കണക്കാക്കിയാല്‍ 1.13 കോടി രൂപവരും. ചൈനയില്‍ 5 ലക്ഷം യുവാനാണ് ലഭിക്കുക. അതായത് 70,000 ഡോളര്‍. ഇന്ത്യന്‍ കറന്‍സിയിലാണെങ്കില്‍ 50 ലക്ഷം രൂപ. രാജ്യങ്ങളെല്ലാം ഈതുക വര്‍ധിപ്പിക്കാറുണ്ട്. ഇന്ത്യയില്‍ 25 വര്‍ഷം മുൻപ് വരെ നല്‍കിയിരുന്ന തുക 30,000 രൂപവരെയായിരുന്നു. തുടർന്നാണ് ഒരു ലക്ഷമാക്കിയത്. എന്നാൽ അതിന് ശേഷം തുക വർധിപ്പിച്ചിട്ടില്ല എന്നതാണ് സത്യം.
Post Your Comments