ദുബായ്: യുഎഇയിൽ മൂവായിരത്തോളം കാണികളുടെ മുമ്പിൽ നൃത്ത ചുവടുകളുമായി ബംഗ്ലാദേശ് വീട്ടുജോലിക്കാരി. വീട്ടു ജോലിക്കാരിയായ യുവതിയുടെ സ്വപ്‌ന അരങ്ങേറ്റമാണ് ഇത്. ചെറുപ്പം മുതലേ ഡാൻസിൽ അതിയായ താൽപര്യമുള്ള യുവതിയാണ് വൻ പ്രേക്ഷക സമൂഹത്തിനു മുമ്പിൽ നൃത്തം ചെയ്യുന്നത്.
തനിക്ക് ലഭിച്ച അവസരം സ്വപ്നമാണോ അതോ യാഥാർത്ഥ്യമാണോ എന്ന ആശങ്കയിലാണ് 26 കാരിയായ പ്രിയ അക്തർ. വീട്ടിൽ തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ തന്റെ മകൾക്ക് ഒരു വർഷം നീണ്ട ചികിത്സ മൂലമുണ്ടായ വലിയ കടം തീർക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് പ്രിയ അക്തർ യുഎഇയിൽ എത്തിയത്. യുവതിയുടെ സുഹൃത്താണ് താൻ നൃത്തം ചെയ്യുന്ന വീഡിയോ ഫോണിൽ പകർത്തിയത്. ഇത് യുവതി ജോലി ചെയ്യുന്ന വീട്ടിലെ ഉടമയെ കാണിച്ചു. അവർ ഇത് നൃത്ത പരിപാടി സംഘടിപ്പിക്കുന്ന തന്റെ സുഹൃത്തായ മാത്യുവിന് അയച്ചുകൊടുക്കുകയും സ്റ്റേജ് പരിപാടിയിലേക്ക് പ്രിയയെ തെരഞ്ഞെടുക്കുകയുമായിരുന്നു.
പരിപാടി ഒക്ടോബർ 3 ന് രാത്രി 8 മുതൽ 12 വരെ ഖലീഫ പാർക്കിൽ നടക്കും. മഹാരാഷ്ട്ര മണ്ഡൽ, ഒഡിയ സമാജ് എന്നീ രണ്ട് ഇന്ത്യൻ കമ്മ്യൂണിറ്റി ഓർഗനൈസേഷനുകളിൽ നിന്നുള്ള വനിതാ നർത്തകികളോടൊപ്പം പ്രിയ അക്തർ നൃത്തം അവതരിപ്പിക്കും.
Post Your Comments