KeralaLatest NewsNews

99500 രൂപ വിലയുള്ള ഫ്‌ലാറ്റിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ സര്‍ക്കാര്‍ ഖജനാവ് എന്താ മുഖ്യന്‍ സര്‍ പി. വിജയന്റെ ഡാഡി സര്‍ കോരന് ഡവറി കിട്ടിയത് വല്ലതും ആണോ? കുറിപ്പ്

മരട് ഫ്ളാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപവീതം നല്‍കണമെന്ന വിധിക്കെതിരെ പ്രതികരിച്ച് മാത്യു ജെഫിന്റെ കുറിപ്പ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നു നഷ്ടപരിഹാരം കൊടുക്കുമ്പോള്‍ എത്ര ആളുകള്‍ക്ക് എത്ര രൂപയ്ക്ക് വാങ്ങിയ ഫ്‌ലാറ്റിനു ആണ് 25 ലക്ഷം വെച്ചു കൊടുക്കുന്നത് എന്നു വാര്‍ത്തയായി ജനങ്ങളെ അറിയിച്ചേ പറ്റുവെന്നാണ് കുറിപ്പില്‍ പറയുന്നത്. മരടില്‍ ഫ്‌ലാറ്റുടമകള്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരെ എന്തു കൊണ്ട് കേസ് കൊടുക്കുന്നില്ല എന്നതിന് ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് പുറത്തേക്കു വരുന്നതെന്നും പറഞ്ഞാണ് മാത്യുവിന്റെ കുറിപ്പ് തുടങ്ങുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മരടിൽ ഫ്ലാറ്റുടമകൾ നിർമ്മാതാക്കൾക്ക് എതിരെ എന്തു കൊണ്ട് കേസ് കൊടുക്കുന്നില്ല എന്നതിന് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തേക്കു വരുന്നത്.

എന്റെ ബന്ധുവിന്റെ 90 ലക്ഷം രൂപയുള്ള ഫ്ലാറ്റിന്റെ കടലാസ് വില വെറും 6 ലക്ഷം രൂപ. മൊത്തം കള്ളപ്പണം കൊടുത്തത് ഓന്റെ അമ്മായിഅപ്പനും. പേരിന് ഒരു ബാങ്ക് ലോണും. അതും ഇക്കണ്ട ബാങ്ക് ഒക്കെ ഉണ്ടായിട്ടും കൈകൂലി കൊടുത്തു ലോണ് പാസാക്കാൻ പറ്റുന്ന LIC Housing ൽ നിന്നും.

ഓന് വേറെ ഒരു കഥ പറഞ്ഞത് ആണ് അതിലും ഞെട്ടിക്കുന്നത്. അടുത്ത ഫ്ളാറ്റിലെ ബോംബെക്കാരൻ കാണിച്ച വില വെറും 99,500 രൂപ. മുട്ടൻ നികുതി വെട്ടിപ്പ്.

ഈകണക്കിന് ബ്രിട്ടാസ് നികുതി വെട്ടിച്ച കഥ പുറത്തു പറയാൻ പറ്റുമോ എന്ന് ദൈവത്തിനു അറിയാം.

അല്ല ഈ 99500 രൂപ വിലയുള്ള ഫ്ലാറ്റിനു 25 ലക്ഷം രൂപ ഞങ്ങൾ ഒക്കെ നികുതി കൊടുക്കുന്ന പണം എടുത്തു നഷ്ടപരിഹാരം കൊടുക്കാൻ സർക്കാർ ഖജനാവ് എന്താ മുഖ്യൻ സർ പി. വിജയന്റെ ഡാഡി സർ കോരന് വല്ല ഡവറി കിട്ടിയത്‌ വല്ലതും ആണോ?? ഒരു സാധാരണകാരന് ഇതൊക്കെ കേൾക്കുമ്പോൾ സാധാരണ തോന്നുന്ന ഒന്നാണ്.

സർക്കാർ ഖജനാവിൽ നിന്നു നഷ്ടപരിഹാരം കൊടുക്കുമ്പോൾ എത്ര ആളുകൾക്ക് എത്ര രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റിനു ആണ് 25 ലക്ഷം വെച്ചു കൊടുക്കുന്നത് എന്നു വാർത്തയായി ജനങ്ങളെ അറിയിച്ചേ പറ്റു. ഇതു പോലുള്ള നികുതി വെട്ടിപ്പ് ക്കാരെ അകത്തിട്ട് ഫ്‌ളാറ്റ് പൊളിക്കണം എങ്കിൽ അത് ചെയ്യുക തന്നെ വേണം. നിന്റെ ഒക്കെ തന്തേട വക ആണോടാ രാജ്യത്തിന്റെ നിയമങ്ങൾ???

https://www.facebook.com/photo.php?fbid=2385395381709810&set=a.1601629760086380&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button