Latest NewsIndiaNews

രണ്ടര വയസ്സുകാരിയെ അച്ഛന്‍ പുഴയിലൊഴുക്കി; കാരണം വിചിത്രം

ഗുവാഹത്തി: മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം രണ്ടര വയസ്സുകാരിയെ അച്ഛന്‍ പുഴയിലൊഴുക്കി. ബക്‌സ ജില്ലയിലെ ലഹാപാര ജില്ലയിലാണ് സംഭവം. കുട്ടിയുടെ അച്ഛനായ ബീര്‍ബല്‍ ബോഡോവാണ് കുഞ്ഞിനെ പുഴയിലൊഴുക്കിയത്. മന്ത്രവാദിയുടെ നിർദേശപ്രകാരം തന്റെ രോഗം മാറാന്‍ വേണ്ടിയാണ് കുഞ്ഞിനെ പുഴയിലൊഴുക്കിയതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. ഇരുപതിലേറെ ദിവസമായി താൻ അസുഖബാധിതനായിരുന്നു എന്നാണ് ഇയാൾ പറഞ്ഞത്.

പലയിടത്തും ചികിത്സത്തേടി. എന്നാല്‍ രോഗം ഭേദമായില്ല. ഇതോടെ മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇയാള്‍ കുഞ്ഞുമായി പുറത്തുപോയത്. തിരിച്ചെത്തിയപ്പോള്‍ കുഞ്ഞ് ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ തന്റെ രോഗം മാറാനായി പുഴയില്‍ ഒഴുക്കിയെന്നായിരുന്നു മറുപടി. കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു.  കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button