Life Style

ഷാംപു, സോപ്പ്, ക്രീമുകൾ തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഷാംപു, സോപ്പ്, ലോഷന്‍,ക്രീമുകൾ തുടങ്ങിയവ സാധാരണയായി എല്ലാവരും ഉപയോഗിക്കാറുള്ളതാണ്. ച​ർ​മ​രോ​ഗ ചി​കി​ത്സ​യി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​യാ​ണ് ഷാം​പൂ, ലോ​ഷ​ൻ എ​ന്നി​വ. താ​ര​ൻ നി​വാ​ര​ണ​ത്തി​നാ​യി ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന​തി​നു പു​റ​മേ രോ​ഗി​ക​ൾ നേ​രി​ട്ട് വാ​ങ്ങി ഷാം​പൂ ഉ​പ​യോ​ഗി​ക്കു​ക പ​തി​വാ​ണ്. താ​ര​ന് ഷാം​പൂ ഉ​പ​യോ​ഗി​ക്കു​മ്പോൾ താ​ര​നാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ട് ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്. ത​ല​യോ​ട്ടി​യെ ബാ​ധി​ക്കു​ന്ന സോ​റി​യാ​സി​സ് ഒ​രു ച​ർ​മ​രോ​ഗ വി​ദ​ഗ്ധ​നു മാ​ത്ര​മേ യ​ഥാ​സ​മ​യം നി​ർ​ണ​യി​ക്കാ​നും ചി​കി​ത്സ നി​ർ​ദേ​ശി​ക്കാ​നും സാ​ധി​ക്കു​ക​യു​ള്ളൂ. സോ​റി​യാ​സി​സ് താ​ര​നു​മാ​യി സാ​മ്യം പു​ല​ർ​ത്തു​ന്ന രോ​ഗ​മാ​ണ്. ചി​ല​പ്പോ​ൾ ര​ണ്ടും ഒ​ന്നി​ച്ച് ക​ണ്ടേ​ക്കാം. അ​തു​കൊ​ണ്ടു​ത​ന്നെ ചി​കി​ത്സ​യ്ക്കാ​യി ഒ​രു ച​ർ​മ​രോ​ഗ​വി​ദ​ഗ്ധ​നെ സ​മീ​പി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ താ​ര​ൻ മാ​റാ​ൻ ഉ​ള്ളി​ൽ ഗു​ളി​ക ക​ഴി​ക്കേ​ണ്ടി വ​ന്നേ​ക്കാം.

പേ​ൻ, ചു​ണ​ങ്ങ്, സ്കാ​ബീ​സ് എ​ന്നീ രോ​ഗ​ങ്ങ​ൾ​ക്ക് ലോ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട നി​ര​വ​ധി വി​ഷ​യ​ങ്ങ​ളു​ണ്ട്. പേ​ൻ നി​വാ​ര​ണി ഉ​ണ​ങ്ങി​യ മു​ടി​യി​ൽ മാ​ത്ര​മേ പു​ര​ട്ടാ​വൂ. കൂ​ടാ​തെ ഏ​റ്റ​വും കു​റ​ഞ്ഞ​ത് 15 മി​നി​റ്റെ​ങ്കി​ലും മ​രു​ന്ന് മു​ടി​യി​ൽ കി​ട​ന്ന​തി​നു​ശേ​ഷം മാ​ത്ര​മേ ക​ഴു​കി​ക്ക​ള​യാ​വൂ. ത​ല​യോ​ട്ടി​യി​ൽ ചി​ല​പ്പൊ​ഴെ​ങ്കി​ലും പേ​ൻ​ബാ​ധ​മൂ​ലം അ​ണു​ബാ​ധ​യു​ണ്ടാ​യേ​ക്കാം. അ​ത്ത​രം അ​വ​സ​ര​ങ്ങ​ളി​ൽ അ​ണു​ബാ​ധ പൂ​ർ​ണ​മാ​യും ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കി​യ​ശേ​ഷം ലോ​ഷ​ൻ ത​ല​യി​ൽ പു​ല​ട്ടു​ക. ലോ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​മ്പോൾ പേ​ൻ പൂ​ർ​ണ​മാ​യും ന​ശി​ക്കു​ന്നു. ച​ത്ത പേ​നു​ക​ളെ ഒ​രു ചീ​പ്പു​പ​യോ​ഗി​ച്ച് പൂ​ർ​ണ​മാ​യും ത​ല​യി​ൽ​നി​ന്ന് മാ​റ്റ​ണം. അ​ല്ലെ​ങ്കി​ൽ ത​ല​യോ​ട്ടി​യി​ൽ അ​ല​ർ​ജി​ക്ക് കാ​ര​ണ​മാ​യേ​ക്കാം. ചു​ണ​ങ്ങി​ന് ദേ​ഹ​ത്ത് ലോ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോൾ മൂ​ന്ന് മി​നി​ട്ട് സ​മ​യ​ത്തി​നു​ശേ​ഷം കു​ളി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കൂ​ടു​ത​ൽ സ​മ​യം ശ​രീ​ര​ത്തി​ൽ മ​രു​ന്ന് പു​ര​ട്ടു​ന്ന​ത് ചി​ല​പ്പോ​ഴെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​റു​ണ്ട്.

സെ​ലീ​നി​യം സ​ൾ​ഫൈ​ഡ് അ​ട​ങ്ങി​യ ലേ​പ​ന​ങ്ങ​ളും ഷാം​പൂ​ക​ളും ചു​ണ​ങ്ങ്, താ​ര​ൻ, സെ​ബോ​റി​ക്, ഡെ​ർ​മ​റ്റൈ​റ്റി​സ് മു​ത​ലാ​യ അ​സു​ഖ​ങ്ങ​ൾ​ക്കു​പ​യോ​ഗി​ക്കാ​റു​ണ്ട്. ഇ​വ ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ല​യി​ൽ പൊ​റ്റ​ക​ളു​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​വു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം ആ ​ഭാ​ഗ​ത്തു​നി​ന്ന് മു​ടി​യും ന​ഷ്ട​പ്പെ​ട്ടേ​ക്കാം. കൂ​ടാ​തെ ഷാം​പൂ ഉ​പ​യോ​ഗി​ക്കു​മ്പോൾ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ഴി​ച്ചു​മാ​റ്റാ​ൻ ശ്ര​ദ്ധി​ക്ക​ണം. ചി​ല​പ്പൊ​ഴെ​ങ്കി​ലും സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന്‍റെ നി​റ വ്യ​ത്യാ​സ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം. ച​ർ​മ​രോ​ഗ വി​ദ​ഗ്ധ​ർ​ക്ക് ഒ​രി​ക്ക​ലും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത ഒ​ന്നാ​ണ് പ​ല​ത​രം സോ​പ്പു​ക​ൾ. മു​ഖ​ക്കു​രു, വി​വി​ധ​ത​രം ഫം​ഗ​സ് മൂ​ല​മു​ള്ള ച​ർ​മ​രോ​ഗ​ങ്ങ​ൾ, വ​ര​ണ്ട ച​ർ​മം, ക​രി​മം​ഗ​ല്യം, അ​മി​ത വി​യ​ർ​പ്പ് മു​ത​ലാ​യ​വ​യ്ക്കെ​ല്ലാം വി​വി​ധ​ത​രം സോ​പ്പു​ക​ൾ ച​ർ​മ​രോ​ഗ​വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കാ​റു​ണ്ട്. ലേ​പ​ന​ങ്ങ​ൾ, ഗു​ളി​ക​ക​ൾ എ​ന്നി​വ​യോ​ടൊ​പ്പം ഇ​വ​യ്ക്കും ചി​കി​ത്സ​യി​ൽ വ്യ​ക്ത​മാ​യ പ​ങ്ക് നി​ർ​വ​ഹി​ക്കാ​നു​ണ്ട്.

അ​തു​കൊ​ണ്ടു​ത​ന്നെ അ​വ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന​ത​ത്രെ​യും കാ​ലം ഉ​പ​യോ​ഗി​ക്കു​ക. ട്രി​പ്പി​ൾ കോ​മ്പിനേ​ഷ​നു​ക​ൾ മ​രു​ന്നു ക​ട​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള ലേ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ട്രി​പ്പി​ൾ കോ​മ്പിനേ​ഷ​നു​ക​ൾ. സ്റ്റി​റോ​യ്ഡ്, ആ​ന്‍റീ​ബ​യോ​ട്ടി​ക്, ആ​ന്‍റീ​ഫം​ഗ​ൽ എ​ന്നീ ഘ​ട​ക​ങ്ങ​ൾ ചേ​ർ​ന്ന ലേ​പ​ന​ങ്ങ​ളാ​ണ് ഇ​വ. പ​ല​പ്പോ​ഴും രോ​ഗി​ക​ൾ രോ​ഗ​നി​ർ​ണ​യ​ത്തി​നോ ചി​കി​ത്സ​യ്ക്കോ വിധേ​യ​രാ​വാ​തെ സ്വ​യ​മേ​വ ഇ​വ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. സ്റ്റി​റോ​യ്ഡ് ലേ​പ​ന​ങ്ങ​ൾ ഗു​ണം ചെ​യ്യു​ന്ന എ​ക്സി​മ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ച​ർ​മ രോ​ഗി​ക​ൾ​ക്ക് ഇ​വ ഗു​ണം ചെ​യ്തേ​ക്കാം. എ​ന്നാ​ൽ, ബാ​ക്ടീ​രി​യ​ക​ൾ മൂ​ല​മു​ള്ള ച​ർ​മ​രോ​ഗ​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല അ​വ കൂ​ടാ​നും ഇ​ട​യു​ണ്ട്. ഫം​ഗ​സ് ബാ​ധ​മൂ​ലമു​ള്ള അ​സു​ഖ​ങ്ങ​ൾ​ക്ക് തു​ട​ക്ക​ത്തി​ൽ ഗു​ണം ല​ഭി​ക്കു​മെ​ങ്കി​ലും രോ​ഗി​ക​ൾ ഇ​വ തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കു​മ്പോൾ അ​വ​യി​ല​​ട​ങ്ങി​യി​രി​ക്കു​ന്ന സ്റ്റി​റോ​യ്ഡി​ന്‍റെ ഘ​ട​കം പൂ​പ്പ​ലി​ന്‍റെ വ​ള​ർ​ച്ച ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും അ​തു​വ​ഴി രോ​ഗം മാ​റാ​ത്ത അ​വ​സ്ഥ​യി​ലേ​ക്കെ​ത്തു​ന്ന​തി​നും വ​ഴി വെ​ച്ചേ​ക്കാം. മ​റ്റേ​ത് രോ​ഗ​ത്തി​നും കൊ​ടു​ക്കു​ന്ന പ്രാ​ധാ​ന്യം ച​ർ​മ​രോ​ഗ​ത്തി​നും കൊ​ടു​ക്കു​ന്ന​താ​ണ് ഉ​ചി​തം.

അ​തു​കൊ​ണ്ടു​ത​ന്നെ രോ​ഗ​നി​ർ​ണ​യം വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന ഒ​ന്നാ​ണ്. സ്വ​യം ചി​കി​ത്സ അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. സ​ണ്‍ സ്ക്രീനു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ സി​സ്റ്റ​മി​ക് ല്യൂപെ​സ് എ​റി​തി​മ​റ്റോ​സി​സ്, ഫോട്ടോ ഡ​ർ​മ​റ്റൈറ്റി​സ് മു​ത​ലാ​യ നി​ര​വ​ധി രോ​ഗ​ങ്ങ​ൾ​ക്ക് സ​ണ്‍ സ്ക്രീനു​ക​ൾ നി​ർ​ദേ​ശി​ക്കാ​റു​ണ്ട്. വെ​യി​ല​ത്തി​റ​ങ്ങു​ന്പോ​ൾ ച​ർ​മം ക​രു​വാ​ളി​ക്കാ​തി​രി​ക്കാ​ൻ പ​ല​പ്പോ​ഴും സ്തീ​ക​ൾ ഫാ​ൻ​സി ക​ട​ക​ളി​ൽ​നി​ന്നോ മ​രു​ന്നു​ക​ട​ക​ളി​ൽ​നി​ന്നോ സ​ണ്‍ സ്ക്രീനു​ക​ൾ അ​ട​ങ്ങി​യ ലേ​പ​ന​ങ്ങ​ൾ വാ​ങ്ങി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.
ചി​ല സ​ണ്‍സ്ക്രീകീ​നു​ക​ൾ മു​ഖ​ത്ത് അ​ല​ർ​ജി​യു​ണ്ടാ​ക്കു​ന്ന​തി​നും, മു​ഖ​ക്കു​രു വ​ല്ലാ​തെ കൂ​ടു​ന്ന​തി​നും കാ​ര​ണ​മാ​കാ​റു​ണ്ട്. മു​ഖ​ത്തെ എ​ണ്ണ​മ​യം വ​ല്ലാ​തെ കൂ​ട്ടുന്ന​താ​ണ് ചി​ല സ​ണ്‍​ സ്ക്രീനു​ക​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ സ​ണ്‍ സ്ക്രീനു​ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോൾ അ​ല്പം ശ്ര​ദ്ധ പു​ല​ർ​ത്തു​ന്ന​താ​ണ് ന​ല്ല​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button