
കാഠ്മണ്ഡു: അണ്ടർ 18 സാഫ് കപ്പ് മത്സരത്തിൽ, ഫൈനലിലേക്ക് കുതിച്ച് ഇന്ത്യ. സെമിയിൽ എതിരില്ലാത്ത നാല് ഗോളിന് മാൽഡീവ്സിനെ തകർത്താണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. നരേന്ദർ ഗെലോട്ട്, മൻവീർ സിംഗ്,നിൻതോയിംഗാൻ മീത്തെ, മലയാളി താരം മുഹമ്മദ് റാഫി എന്നിവരാണ് ഇന്ത്യക്കായി വിജയ ഗോളുകൾ നേടിയത്. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ അഹ്നഫ് റഷീദിന്റെ സെൽഫ് ഗോളും ഇന്ത്യക്ക് തുണയായി. ഫൈനലിൽ ബംഗ്ലാദേശ് ആണ് ഇന്ത്യയുടെ എതിരാളികൾ.എതിരില്ലാത്ത നാല് ഗോളിന് ഭൂട്ടാനെ തകർത്താണ് ബംഗ്ലാദേശ് ഫൈനലിൽ പ്രവേശിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം 2.45 ന് ആണ് മത്സരം.
Post Your Comments