മാഹി•മാഹിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി തനിക്ക് നേരെ സാഹായിയെക്കൊണ്ട് ബോംബെറിയിച്ചു. സംഭവത്തില്‍ പന്തക്കല്‍ ബ്രാഞ്ച് സെക്രട്ടറി ബിജു ,സഹായി വിനോദ് എന്നിവരെ പുതുച്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ബിജുവിന് നേരെ ബോംബെറിയുകയായിരുന്നു. ഇതെ തുടര്‍ന്ന് ബിജു തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ബ്രാഞ്ച് സെക്രട്ടറി സഹായിയെക്കൊണ്ട് ബോംബെറിയിപ്പിക്കുകയായിരുന്നു കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് മാഹി പോലീസ് സൂപ്രണ്ട് വംശീദര റെഡിയുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments