വിയന്ന : ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. യുഎൻ പട്ടികയിലുള്ള ഭീകരർ പട്ടികയിൽ ഇല്ലെന്നു ഉറപ്പു തരുമോ ?. ഭീകരർക്ക് പെൻഷൻ വരെ നൽകുന്ന രാജ്യമാണ് പാകിസ്താന്‍. ഇമ്രാൻഖാൻ ഭീകരവാദത്തെ ന്യായീകരിക്കുന്നു.ഉസാമ ബിൻലാദനെ ന്യായീകരിക്കുന്ന വ്യക്തിയാണ് ഇമ്രാൻഖാൻ. കാശ്മീരിൽ ഇന്ത്യ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും, കാശ്മീരിൽ പാകിസ്ഥാൻ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്നും വിദേശകാര്യ സെക്രട്ടറി വിദീഷാ മെയ്ത്ര മറുപടി നല്‍കി.
Vidisha Maitra, First Secretary MEA exercises India's right of reply to Pakistan PM Imran Khan's speech: PM Imran Khan's threat of unleashing nuclear devastation qualifies as brinksmanship not statesmanship. #UNGA pic.twitter.com/m1VRCwZHRg
— ANI (@ANI) September 28, 2019
ആണവശേഷിയെ നയതന്ത്ര കാര്യത്തിനായിട്ടല്ല പകരം വിനാശകരമായ കാര്യത്തിനായിട്ട് ഉപയോഗിക്കുമെന്നാണ് ഇമ്രാന്‍ഖാന്റെ നിരന്തര ഭീക്ഷണി. യുഎന്‍ നിരോധിച്ച പട്ടികയിലുള്ള 130 ഭീകരര്‍ പാകിസ്താന്‍ മണ്ണില്‍ ഉണ്ട്. ആരോപണം അവര്‍ക്ക് നിഷേധിക്കാന്‍ കഴിയുന്നതല്ല. ലാദനെ ന്യായീകരിച്ച പാകിസ്താന്‍ ന്യൂയോര്‍ക്ക് ജനതയോട് മാപ്പു പറയണം. രാജ്യത്ത് ഭീകര സംഘടനകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കാന്‍ യുഎന്‍ നിരീക്ഷകരെ പാകിസ്താനിലേക്ക് ക്ഷണിച്ച ഇമ്രാന്‍ ഖാന്‍ അക്കാര്യത്തില്‍ ലോകത്തിന് ഉറപ്പ് നല്‍കാന്‍ ബാദ്ധ്യസ്ഥനാണ്.
Vidisha Maitra, First Secretary MEA exercises India's right of reply to Pakistan PM Imran Khan's speech: Will Pakistan acknowledge that it is the only govt in the world that provides pension to an individual listed by the UN in the Al-Qaeda and Daesh sanctions list? pic.twitter.com/UeNqRuMNFv
— ANI (@ANI) September 28, 2019
മാന്യന്മാരുടെ കളിയെന്ന് വിശേഷണമുള്ള ക്രിക്കറ്റില്‍ നിന്നും വന്ന ഒരാള്‍ നടത്തുന്ന ഇപ്പോഴത്തെ പ്രസംഗം അപരിഷ്‌കൃതമായ വിദ്വേഷ പ്രസംഗമായിരുന്നു. ദരാ അദാം ഖേലിലെ തോക്കളുടെ അനുസ്മരണമായി ഇമ്രാന്റെ പ്രസംഗം മാറുകയാണ്. നയതന്ത്രജ്ഞത വിഷയമാകേണ്ടതിന് പകരം വംശഹത്യ, ചോരക്കളി, വംശീയ മേധാവിത്വം, വെടിവെയ്പ്പ്, നശീകരണ പോരാട്ടം തുടങ്ങി മദ്ധ്യകാലഘട്ടത്തിലെ മാനീസീക നിലയിലേക്കാണ് 21 ാം നൂറ്റാണ്ടിലെ ശ്രദ്ധയെ ഇമ്രാൻ കൊണ്ട് പോകാൻ ശ്രമിക്കുന്നത്. മതനിന്ദ നിയമത്തിന് കീഴില്‍ ക്രൂരമായ ശിക്ഷ നടപ്പാക്കുന്ന പാകിസ്താനില്‍ ന്യൂനപക്ഷ സമൂഹം കുറഞ്ഞുകുറഞ്ഞു വരികയാണെന്നും, പീഡനവും ദുരുപയോഗവും അവസരവാദവും പ്രതിഫലിക്കുന്ന ഇത്തരം കാര്യങ്ങള്‍ക്ക് പൊതുസഭ സാക്ഷ്യം വഹിക്കുന്നത് വിരളമായിട്ടാണെന്നും വിദീഷാ മൈത്ര വ്യക്തമാക്കി.
Vidisha Maitra, First Secretary MEA exercises India's right of reply to Pakistan PM Imran Khan's speech: Now that PM Imran Khan has invited UN observers to Pakistan to verify that there are no militant organisations in Pakistan the world will hold him to that promise. pic.twitter.com/OH7uz2qhaC
— ANI (@ANI) September 28, 2019
Post Your Comments