ലണ്ടൻ : അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ച് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ സാറ ടെയ്ലർ. ദീർഘനാളായി തുടരുന്ന മാനസിക ബുദ്ധിമുട്ടുകളെത്തുടർന്നാണ് മുപ്പതുകാരിയായ സാറയുടെ വിരമിക്കലെന്നു ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അറിയിച്ചു. ഇത് കടുത്ത തീരുമാനമാണെന്ന് അറിയാം. പക്ഷെ, തനിക്കും ആരോഗ്യത്തിനും മുന്നോട്ട് പോകാൻ ഇതാണ് ഉചിതമായ തീരുമാനമെന്നും സാറ പറഞ്ഞു. ഐസിസിയുടെ മികച്ച വനിതാ ട്വന്റി-20 താരത്തിനുള്ള പുരസ്കാരം മൂന്ന് തവണ സ്വന്തമാക്കി. 2014ൽ മികച്ച ഏകദിന വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
2006ൽ പതിനേഴാം വയസിലാണ് സാറ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങുന്നത്. ടെസ്റ്റ്, ഏകദിനം, ട്വന്റി-20 എന്നിങ്ങനെ 226 മത്സരങ്ങളിൽ ഇംഗ്ലണ്ടിന് വേണ്ടി പോരാടി. രാജ്യാന്തര ക്രിക്കറ്റിൽ 6,533 റണ്‍സുമായി ഇംഗ്ലണ്ടിനായി ഏറ്റവും അധികം റണ്‍സ് നേടിയത്തിൽ രണ്ടാമതാണ്. കൂടാതെ മൂന്ന് ഫോർമാറ്റിലുമായി ഏറ്റവും അധികം പുറത്താക്കലിന്റെ റെക്കോർഡും സാറയുടെ പേരിലാണ് (232).
Post Your Comments