ഭോപ്പാല്‍: സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ഇരുപതോളം വിദ്യാര്‍ത്ഥികളെയാണ് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ തുടര്‍ച്ചയായി ഛര്‍ദ്ദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഭക്ഷ്യവിഷബാധയാകാമെന്ന സംശയമുയര്‍ന്നതോടെ കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളാണ് സുക്താബാസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. ശിശുസംരക്ഷണ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ ഭക്ഷണം പാകം ചെയ്ത പാചകക്കാരന്റെയും സഹായിയുടെയും ലൈസന്‍സ് റദ്ദ് ചെയ്തിട്ടുണ്ട്.
Post Your Comments