കഴുത്തിലും ശരീരത്തിലും ഉണ്ടാകുന്ന കറുത്ത പാടുകള്‍ പലരിലും കാണുന്നതാണ്. അതുപോലെ തന്നെ പ്രസവത്തിന് ശേഷമുളള സ്ട്രെച്ച് മാര്‍ക്സ് എന്നിവയും. ഹോർമോണുകളുടെ പ്രവർത്തന ഫലമാണ് ഈ കറുത്ത പാടുകള്‍. അതുപോലെ തന്നെ പ്രസവ ശേഷം സ്ത്രീകളില്‍ ഉണ്ടാകുന്നതാണ് സ്ട്രച്ച് മാര്‍ക്സ്.
രണ്ട് മൂന്ന് മാസമെങ്കിലും പാല്‍പ്പാട തുടര്‍ച്ചയായി പുരട്ടിയാല്‍ സ്ട്രെച്ച് മാര്‍ക്സ് ഇല്ലാതാകും. ഇത് മുഖത്ത് തേക്കുന്നത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുളള വിറ്റാമിന്‍ സി ചര്‍മ്മത്തിലെ കറുത്ത പാടുകള്‍, സ്‌ട്രെച്ച് മാര്‍ക്കുകളെയും ഇല്ലാതാക്കാന്‍ സഹായിക്കും. സ്‌ട്രെച്ച് മാര്‍ക്‌സുളള ഭാഗങ്ങളില്‍ അല്‍പം ചെറുനാരങ്ങ നീര് സ്ഥിരമായി പുരട്ടുന്നത് ചര്‍മ്മത്തിലെ ഇത്തരം പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ചര്‍മ്മ പ്രശ്നങ്ങള്‍ക്കുളള ഉത്തമ പരിഹാരമാണ് കറ്റാര്‍വാഴ. പൊള്ളിയ പാട് പോലും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. ദിവസവും കറ്റാര്‍ വാഴ നീര് പുരട്ടി നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് സ്‌ട്രെച്ച് മാര്‍ക്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. സ്‌ട്രെച്ച് മാര്‍ക്‌സ് മാത്രമല്ല പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കറ്റാര്‍ വാഴ പുരട്ടുന്നത് നല്ലതാണ്
Post Your Comments