കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഒരു മണിക്കൂറോളം വൈകി. വോട്ടിംഗ് മെഷീനുകള്‍ എണ്ണുന്നതിലുണ്ടായ കാലതാമസമാണ് സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും സമ്മര്‍ദ്ദത്തിലാക്കിയത്. സാധാരണ ഗതിയില്‍ എട്ടേകാലോടെ കൃത്യമായി ഫലങ്ങള്‍ പുറത്തു വരാറുണ്ടെങ്കിലും ഇക്കുറി അത് വൈകുകയായിരുന്നു.
തപാല്‍ വോട്ടുകളും സര്‍വ്വീസ് വോട്ടുകളും എണ്ണി കഴിഞ്ഞപ്പോള്‍ ആറ് വീതം വോട്ടുകളാണ് യുഡിഎഫിനും എല്‍ഡിഎഫിനും ലഭിച്ചിരിക്കുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. വോട്ടിംഗ് മെഷീനുകള്‍ പുറത്തെടുക്കുന്നതിലുണ്ടായ താമസമാണ് വോട്ടെണ്ണല്‍ വൈകാന്‍ പ്രധാന കാരണമായത്.
9.05-ഓടെയാണ് വോട്ടിംഗ് മെഷീനുകള്‍ എണ്ണാന്‍ ആരംഭിച്ചത്. രാമപുരം പഞ്ചായത്തിലെ 14 വാര്‍ഡുകളിലെ വോട്ടുകള്‍ ആദ്യം എണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനാണ് മുന്നില്‍. വോട്ടെണ്ണിത്തുടങ്ങുന്നതുവരെയുള്ള സമയം സ്ഥാനാര്‍ഥികളടക്കം കടുത്ത സമ്മര്‍ദ്ദത്തോടെ കാത്തിരിക്കുകയായിരുന്നു. ഇതു പോലൊരു അനുഭവം ഇതിനു മുന്‍പുണ്ടായിട്ടില്ലെന്ന് പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പറഞ്ഞു.
Post Your Comments