പാലാ: വരാനിരിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പാലാ ആവര്‍ത്തിക്കപ്പെടുമെന്ന് എം സ്വരാജ് എംഎല്‍എ. പാലായിലെ ഉപതെരഞ്ഞെടുപ്പ് ഫലം വരാന്‍ പോകുന്ന അഞ്ച് മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പിനുള്ള ഊര്‍ജ്ജം പകരുമെന്നും എം സ്വരാജ് പറഞ്ഞു. കാലങ്ങളായി യുഡിഎഫിന് പിന്തുണ നല്‍കിയിരുന്ന ഒരു മണ്ഡലം ഇടത് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നത് നല്ല സൂചനയാണെന്നും ഓരോ തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുന്നത് വ്യത്യസ്ഥ ഘടകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഒക്ടോബറില്‍ കേരളത്തില്‍ നടക്കാന്‍ പോകുന്ന അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ നിലവില്‍ അരൂര്‍ മാത്രമാണ് സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുള്ളത്. എങ്കിലും നിലവിലെ സാഹചര്യങ്ങള്‍ ഇടത് പക്ഷത്തിന് അനുകൂലമായിരിക്കുമെന്നും സ്വരാജ് പറഞ്ഞു. ഊര്‍ജ്വസ്വലരായ സ്ഥാനാത്ഥികളെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നതെന്നും ഇതിന്റെ ഫലം തീര്‍ച്ചയായും ലഭിക്കുമെന്നും സ്വരാജ് വ്യക്തമാക്കി.
രാമപുരവും ഭരണങ്ങാനവുമടക്കമുള്ള യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ പോലും വ്യക്തമായ മുന്‍തൂക്കമാണ് മാണി സി കാപ്പന്‍ നേടിയത്. രാമപുരത്തെ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ മാണി സി കാപ്പനാണ് ലീഡുയര്‍ത്തിയിരുന്നത്. കെ എം മാണിയെന്ന അതികായന്റെ മരണത്തിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പായിട്ട് കൂടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്നിലാക്കാന്‍ കഴിഞ്ഞതിന്റെ ആവശേശത്തിലാണ് ഇടത് കേന്ദ്രങ്ങള്‍ ഇപ്പോള്‍.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം കാരണമാണ് തോറ്റത് എന്ന് പറഞ്ഞിട്ടില്ലെന്നും ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ തെറ്റിദ്ധാരണ പടര്‍ത്താന്‍ എതിരാളികള്‍ക്ക് കഴിഞ്ഞുവെന്നും അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിനാലാണ് വിജയമുറപ്പായതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments