
കോട്ടയം: പാലായില്‍ അപ്രതീക്ഷിത മുന്നേറ്റം. പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചന എല്‍ഡിഎഫിന് അനുകൂലമാണ്. 751 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ മുന്നിലാണ്. രാമപുരം പഞ്ചായത്തിലെ ആദ്യ റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ മാണി സി കാപ്പാനാണ് മുന്നില്‍. രണ്ടാം റൗണ്ട് എണ്ണുന്നു. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. 15 പോസ്റ്റല്‍ വോട്ടുകളും 14 സര്‍വീസ് വോട്ടുകളുമാണുള്ളത്. 15 പോസ്റ്റല്‍ വോട്ടുകളില്‍ മൂന്നെണ്ണം അസാധുവാണ്. ജോസ് ടോമിന് 4101 , മാണി സി കാപ്പന്‍ 4263, എന്‍ ഹരി – 1929 എന്നതാണ് നിലവിലെ വോട്ട് നില.
Post Your Comments