കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഫലം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ ലീഡ് നിലയില്‍ നേരിയ ഇടിവ്. 4390 വോട്ടുകള്‍ ലീഡ് ഉണ്ടായിരുന്ന കാപ്പന്റെ ലീഡ് 3700 ആയി കുറഞ്ഞു. മുത്തോലി പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. എന്നിരുന്നാലും എല്ലാ ബൂത്തുകളിലും എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ഉണ്ട്. ഒമ്പതാം റൗണ്ട് എണ്ണിത്തുടങ്ങി.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ സമമായി നിന്ന എല്‍ഡിഎഫ് – യുഡിഎഫ് വോട്ടുകള്‍ ഇവിഎം എണ്ണി തുടങ്ങിയപ്പോള്‍ മാറി മറിയുകയായിരുന്നു. രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. ഏറ്റവും കൂടുതല്‍ പഞ്ചായത്തുകള്‍ ഉള്ളത് രാമപുരത്താണ്. അതുകൊണ്ട് തന്നെ പാലായുടെ തലവിധി എന്താകുമെന്ന് രാമപുരത്തെ വോട്ടെണ്ണല്‍ കഴിയുന്നതോടെ ഏകദേശം മനസിലായതാണ്.
UDF- 30879, LDF- 34603, NDA 11010
Post Your Comments