Latest NewsIndiaNews

സഹകരണബാങ്ക് അഴിമതി കേസ്: എൻസിപി അധ്യക്ഷൻ ശരദ് പവാര്‍ ഇന്ന് മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഹാജരാകും

മുംബൈ: മഹാരാഷ്ട്ര സഹകരണബാങ്ക് അഴിമതിക്കേസില്‍ എൻസിപി അധ്യക്ഷൻ ശരദ് പവാര്‍ ഇന്ന് മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ സ്വന്തംനിലയ്ക്ക് ഹാജരാകും. നിലവിൽ എൻഫോഴ്സ്മെന്റിൽ നിന്നും ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.

ALSO READ: പോസ്റ്റല്‍ വോട്ടുകള്‍ക്ക് പിന്നാലെ സര്‍വീസ് വോട്ടുകളിലും അസാധു

അതേസമയം, പവാറിനെ പൊലീസ് തടഞ്ഞേക്കും എന്നാണ് സൂചന. ഉച്ചയ്ക്ക് ശേഷമാകും പവാർ ഹാജരാകുക.എൻസിപി പ്രവർത്തകർ തടിച്ചുകൂടാനുള്ള സാഹചര്യം പരിഗണിച്ച് കനത്ത സുരക്ഷാവലയത്തിലാണ് മുംബൈയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

ALSO READ: ആൾമാറാട്ടം നടത്തി പരീക്ഷാ തട്ടിപ്പ്; അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു

മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പവാറിനും മറ്റ് മുതിർന്ന നേതാക്കൾക്കും എതിരെ കേസ് എടുത്തതിനു പിന്നാലെ മുംബൈയിൽ ഇ ഡി ഓഫിസിനു മുൻപിൽ തുടർച്ചയായി എൻസിപി പ്രവർത്തകർ പ്രതിഷേധ പരിപടികൾ സംഘടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button