മുംബൈ: മഹാരാഷ്ട്ര സഹകരണ ബാങ്കില്‍ ആയിരം കോടിയിലേറെ രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനായ എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു.അഴിമതി കേസുമായി ബന്ധപ്പെട്ട് അജിത് പവാറും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറടക്കം 70 പേര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഇതുവരെ ഇഡി നോട്ടീസ് അയച്ചിരുന്നില്ല.
ശരത് പവാര്‍ ഇന്ന് സ്വമേധയാ ഹാജരാകാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചിരുന്നെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍ നിറുത്തി തീരുമാനം മാറ്റി. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് ഒരു മാസം ബാക്കി നില്‍ക്കേ സാമ്പത്തിക തട്ടിപ്പില്‍ നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ടത് എന്‍സിപിക്ക് തിരിച്ചടിയായി.വായ്പ അനുവദിക്കുന്നതില്‍ ക്രമ വിരുദ്ധമായ ഇടപെടലുകള്‍ നടത്തിയെന്ന് ആരോപിച്ചാണ് എന്‍സിപി നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments