
തിരുവനന്തപുരം: കസേരയ്ക്കു വേണ്ടിയുള്ള മത്സരത്തില്‍ ജനങ്ങള്‍ പാര്‍ട്ടിയ്ക്കെതിരെ വിധിയെഴുതി . വോട്ടര്‍മാരെ പരിഹസിച്ചാല്‍ അവര്‍ വെറുതെയിരിക്കില്ല, കേരള കോണ്‍ഗ്രസിനെതിരെ മുന്നറിയിപ്പ് നല്‍കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.പാലാ ഉപതെരഞ്ഞെടുപ്പിലെ ജനവിധി പരസ്പരം ചേരിതിരിഞ്ഞു പോരടിച്ച കേരള കോണ്‍ഗ്രസിന് എതിരെയുള്ളതാണ്. തങ്ങളെ പരിഹസിക്കും വിധമാണ് ചേരിപ്പോരെന്നു ജനങ്ങള്‍ വിലയിരുത്തിയെന്നും മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ ചേരിപ്പോരില്‍ വോട്ടര്‍മാര്‍ കോപാകുലരാണ്. ജനങ്ങളെ പരിഹസിക്കുന്ന നിലപാടിന് എതിരായ ജനവിധിയാണ് പാലായിലുണ്ടായത്. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ആവും വിധം ശ്രമിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് പ്രത്യേക താത്പര്യമെടുത്തു തന്നെ പരിഹാരത്തിനു ശ്രമിച്ചു. ഘടകകക്ഷികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ മറ്റു പാര്‍ട്ടികള്‍ക്കു പരിമിതിയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
പാലായില്‍ ബിജെപി വോട്ടുകള്‍ ഗാണ്യമായി കുറഞ്ഞിട്ടുണ്ട്. വോട്ടു കച്ചവടം നടന്നുവെന്ന് അവരുടെ നേതാവു തന്നെ പരസ്യമായി സമ്മതിച്ചതാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും അതു സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സിപിഎം അഭിപ്രായം പറയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Post Your Comments