Latest NewsNewsTechnology

മെഗാ ഓഫറുമായി ജിയോ-ഗൂഗിള്‍ പേ : 149 രൂപയുടെ ഓഫര്‍ ചെയ്താല്‍ ഉപഭോക്താവിന് മുഴുവന്‍ തുകയും തിരികെ ലഭിയ്ക്കും : വിശദ വിവരങ്ങള്‍ ഇങ്ങനെ

മുംബൈ : മെഗാ ഓഫറുമായി ജിയോ-ഗൂഗിള്‍ പേ , 149 രൂപയുടെ ഓഫര്‍ ചെയ്താല്‍ ഉപഭോക്താവിന് മുഴുവന്‍ തുകയും തിരികെ ലഭിയ്ക്കും . രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ജിയോയും സേര്‍ച്ച് എന്‍ജിന്‍ സര്‍വീസ് ഗൂഗിളിന്റെ ഗൂഗിള്‍ പേയും ചേര്‍ന്നാണ് വന്‍ ഓഫര്‍ നല്‍കുന്നത്. മൈ ജിയോ ആപ് വഴി ജിയോയുടെ 149 രൂപയ്ക്ക് റിച്ചാര്‍ജ് ചെയ്യുമ്പോള്‍ ഗൂഗിള്‍ പേ വഴിയാണ് പണം കൈമാറുന്നതെങ്കില്‍ റീചാര്‍ജ് ചെയ്യുന്ന തുക പൂര്‍ണമായും തിരിച്ചു നല്‍കും.

ജിയോയുടെ 149 രൂപ പ്ലാനില്‍ 48 ജിബി 4ജി ഡേറ്റയാണ് ലഭിക്കുക. ജിയോയുടെ എല്ലാ വരിക്കാര്‍ക്കും 149 പ്ലാനിന്റെ ഇളവ് ലഭിക്കുമെന്നാണ് ഗൂഗിള്‍ പേ പറയുന്നത്. മൈ ജിയോ വഴി റീചാര്‍ജ് ചെയ്യുമ്പോള്‍ പേയ്മെന്റ് ഓപ്ഷന്‍ ഗൂഗിള്‍ പേ യുപിഐ ഉപയോഗിക്കുക. ഉടന്‍ തന്നെ 149 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

149 രൂപയുടെ ഓഫര്‍ ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുള്ളവര്‍ക്ക് മാത്രമാണ് ലഭിക്കുക. യുപിഐ പേമെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ജിയോ 149 രൂപയുടെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നതെന്നാണ് ഗൂഗിളിന്റെ വാദം.

പുതിയ ഉപയോക്താക്കള്‍ ‘ജിയോ’ എന്ന റഫറല്‍ കോഡ് ഉപയോഗിച്ച് ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്ത് സൈന്‍ അപ്പ് ചെയ്യേണ്ടതുണ്ട്. സൈന്‍ അപ്പ് ചെയ്ത ശേഷം മൈ ജിയോ അപ്ലിക്കേഷന്‍ സന്ദര്‍ശിച്ച് നിങ്ങള്‍ റീചാര്‍ജ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ജിയോ നമ്പര്‍ തിരഞ്ഞെടുക്കുക. സൗജന്യ കോളുകളും എസ്എംഎസുകളും 28 ദിവസത്തേക്ക് ലഭിക്കുന്ന, മൊത്തം 42 ജിബി 4ജി എല്‍ടിഇ ഡേറ്റ വാഗ്ദാനം ചെയ്യുന്ന 149 രൂപ പ്ലാന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഗൂഗിള്‍ പേ വഴി ഒരു പേയ്മെന്റ് നടത്തി ഇടപാടുകള്‍ പൂര്‍ത്തിയാക്കുക. കുറച്ച് സമയത്തിന് ശേഷം ഗൂഗിള്‍ പേ ഉപയോക്താവിന്റെ അക്കൗണ്ടില്‍ 149 രൂപ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button